Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീര്‍ വാങ്കഡെയുടെ ഉദ്ദേശം പണംതട്ടല്‍; ആരോപണവുമായി നവാബ് മാലിക്

മുംബൈ: മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ഒന്നിച്ച് പിടിയിലായ അര്‍ബാസ് മര്‍ച്ചന്റ് നിരപരാധിയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പറഞ്ഞു. തന്റെ മരുമകന്റെ പുറകെ തന്നെയാണ് എന്‍സിബിയെന്നും നവാബ് മാലിക് പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

nw

അടിസ്ഥാന രഹിതമായ അരോപണമാണ് ഇവര്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണമായു വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാങ്കടെ പണം തട്ടിയെടുക്കാനാണ് എന്‍സിബിയുടെ ചുമതലയേറ്റെടുത്തതെന്നും തെറ്റിനു എതിരെയുള്ള പോരാട്ടമാണിതെന്നും മാലിക് പറഞ്ഞു. ആയിരകണക്കിന് കോടി രൂപയാണ് മുംബൈ നഗരത്തില്‍ നിന്ന് എന്‍സിബി തട്ടിയെടുത്തതെന്നുംതെറ്റായ പ്രവര്‍ത്തികളാണ് ഇവിടെ നടക്കുന്നതെന്നും എന്‍സിപി നേതാവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനാണഅ ഏജന്‍സി ശ്രമിക്കുന്നതെന്നും അതിനായി ഇവര്‍ ബിജെപി ലൈനിലേക്ക് മാറുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇന്ന് രാവിലെ വാങ്കടെയുടെ ജനന സര്‍ട്ടിഫിക്കറ്റ് നവാബ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ വാങ്കടെയുടെ അച്ഛന്റെ പേര് നല്‍കിയിരിക്കുന്നത് ദാവൂദ് കെ വാങ്കഡെ എന്നായിരുന്നു. സമീര്‍ ദാവൂദ് വാങ്കഡെയുടെ വ്യാജ പദ്ധതികള്‍ ഇവിടെ നിന്നാണ് ആരോഭിച്ചത് എന്ന തലകെട്ടോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറിയപ്പെടുന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കാരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ പകപോക്കലിന് താന്‍ ഇരയായെന്ന് കാണിച്ച് വാങ്കഡെ കോടതിയില്‍ സത്യാവാംഗ്മൂലവും നല്‍കിയിരുന്നു.
തന്റെ സ്വകാര്യ രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് അപകീര്‍ത്തികരവും തന്റെ കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് വാങ്കഡെ പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും എന്റെ അച്ഛനെയും അന്തരിച്ച അമ്മയെയും അപകീര്‍ത്തിപ്പെടുത്താനാണ് ഇവര്‍ സ്രമിക്കപുന്നതെന്നും തന്റെ പിതാവ് ഒരു ഹിന്ദുവാണെന്നും അമ്മ മുസ്ലീമാണെന്നും അദ്ദേഹം ഒരു സംയോജിത മതോതര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    Ananya pandey's chat reveals she agreed to arrange stuff for Aryan khan

    വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് വാങ്കഡെ ഐആര്‍എസ്സിന് അപേക്ഷിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. ദാവൂദിന്റെ പേര് പറഞ്ഞ് മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചുവെന്നും മാലിക് പറഞ്ഞു. വാങ്ക്‌ഡെ ഹിന്ദുവാണെങ്കില്‍ പിന്നെന്തിനാണ് മുസ്്‌ലിം സ്ത്രീയെ പള്ളിയില്‍ വച്ച് വിവാഹം കഴിച്ചതെന്നും നവാബ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ വാങ്ക്‌ഡെയും രംഗത്തെത്തിയിരുന്നു. താനും തന്റെ ഭര്‍ത്താവും ഹിന്ദുവാണെന്നും തങ്ങള്‍ ഒരു മതത്തിലേക്കും മാറിയിട്ടില്ലെന്നും, ഞങ്ങള്‍ എല്ലാ മതത്തേയും ബഹുമാനിക്കുന്നവരാണെന്നും പറഞ്ഞാണ് അവര്‍ ട്വിറ്ററില്‍ സമീറും ക്രാന്തിയും ഒരുമിച്ചുള്ള വിവാഹ ഫോട്ടോ പങ്കുവെച്ച്‌കൊണ്ട് മറുപടി നല്‍കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+