കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കൗണ്‍സലിംഗ് വേണം; ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടമായെന്ന് സേന

  • By Desk
Google Oneindia Malayalam News

മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നവിസിന് നേരെ പ്രത്യക്ഷ ആക്രമണവുമായി ശിവസേന രംഗത്ത്. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലാണ് ശിവസേനയുടെ ആക്രമണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ബിജെപി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ശിവസേനയുടെ മറുപടി.

സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!

മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസിനോട് സംയമനം പാലിക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് എന്ന പദവി മാനിക്കണമെന്നും സാംമ്‌ന ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു. മുറിവുകളില്‍ അദ്ദേഹം മരുന്ന് പുരട്ടുകയും കുറച്ചുകാലം മിണ്ടാതിരിക്കുകയും വേണം. ഫഡ്നാവിസ് പ്രതിപക്ഷ നേതാവായതിന് ശേഷം ദിശാബോധം നഷ്ടപ്പെട്ട ബിജെപിയ്ക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് സേന പറഞ്ഞു.

samna

ഇതിനായി താനെ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ആര്‍എസ്എസിന്റെ ഗവേഷണ സ്ഥാപനമായ രംഭൗ മല്‍ഗി പ്രഭോദിനിയില്‍ ''പ്രതിപക്ഷത്തിന്റെ കടമകളും ഉത്തരവാദിത്തങ്ങളും'' സംബന്ധിച്ച് ഒരു കൗണ്‍സിലിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കാന്‍ ശിവസേന ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തകരുമെന്നും അവര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ ദിവസവും ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കരുതുന്നതായും ശിവസേന കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യുവിലെ അക്രമത്തിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുംബൈയില്‍ നിന്നുള്ള മറാത്തി സ്ത്രീയായ മെഹക് പ്രഭു പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് താക്കറെയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ഇത്തരത്തിലൊരു ദേശവിരുദ്ധ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ മൂക്കിനു താഴെ എങ്ങനെ സംഭവിച്ചുവെന്ന് അവര്‍ ചോദിച്ചു. പ്രതിപക്ഷം അവരെ രാജ്യദ്രോഹിയെന്ന് വിളിച്ചപ്പോള്‍ ബിജെപിയുടെ ഉത്തരവാദിത്തമില്ലായ്മയുടെ മികച്ച ഉദാഹരണമാണ് ഇതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

പ്ലക്കാര്‍ഡ് പ്രതിപക്ഷ നേതാക്കളെ ഞെട്ടിക്കുകയും അവരില്‍ ദേശീയ വികാരം ഉണര്‍ത്തുകയും ചെയ്തതായി സാംമ്‌നയിലെ എഡിറ്റോറിയലില്‍ പരിഹാസത്തോടെ പറയുന്നു. മെഹെക് ടിവി ചാനലുകള്‍ക്ക് മുന്നില്‍ ഇത്തരത്തിലൊരു പ്ലക്കാര്‍ഡുമായി വന്നത് അവരുടെ നിലപാട് വ്യക്തമാക്കാനാണ്. കശ്മീരിലെ ആളുകള്‍ അവിടെ നേരിടുന്ന ആശയവിനിമയ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. മുംബൈക്കാരിയായ ഒരു മറാത്തി സ്ത്രീക്ക് കശ്മീരികളുടെ വേദന മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന് ഇത് രാജ്യദ്രോഹമായാണ് തോന്നുന്നത്.

നിരുത്തരവാദത്തിന് ഇതിലും മികച്ച ഒരു ഉദാഹരണം വേറെയില്ലെന്നും ശിവസേനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മുഖ്യമന്ത്രി താക്കറെയ്‌ക്കെതിരെ ഇത്തരമൊരു നിസ്സാര ആരോപണം ഉയര്‍ത്തി പ്രതിപക്ഷം സ്വയം പരിഹാസ്യരായെന്നും ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാര്യമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രതിപക്ഷത്തെ തങ്ങള്‍ ഭയപ്പെടുന്നതായും ശിവസേന പരിഹാസത്തോടെ മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Samna on BJP and evendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X