കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയോരത്തെ സമോസ വില്‍പനക്കാരന്റെ മകന് അഖിലേന്ത്യ എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: വഴിയോരത്ത് സമോസ വില്‍ക്കുന്നയാളുടെ മകന് അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ ജെഇഇ അഡ്വാന്‍സഡ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്. ഹൈദരാബാദ് കുക്കട്പള്ളി സ്വദേശിയായ വി മോഹന്‍ അഭ്യാസ് 64ാം റാങ്ക് നേടിയാണ് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിരിക്കുന്നത്.

മോഹന്‍ അഭ്യാസ് 366 ല്‍ 310 മാര്‍ക്ക് നേടി. ജെഇഇ മെയിന്‍ പരീക്ഷയില്‍ സൗത്ത് ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു മോഹന്‍. അതേസമയം, താന്‍ 50ാം റാങ്ക് എങ്കിലും പ്രതീക്ഷിച്ചിരുന്നതായി മോഹന്‍ പറയുന്നു. 64ാം റാങ്ക് ചെറിയ നിരാശയുണ്ടാക്കിയെങ്കിലും താനിപ്പോള്‍ സന്തോഷവാനാണെന്നും വിദ്യാര്‍ഥി പവറഞ്ഞു.

xjee-main

മോഹന്റെ പിതാവ് സുബ്ബറാവു വീട്ടിലുണ്ടാക്കുന്ന സമോസ വഴിയോരത്ത് വില്‍പന നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. പലപ്പോഴും മോഹനും സമോസയുണ്ടാക്കാന്‍ ഒപ്പം കൂടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മദ്രാസ് ഐഐടിയില്‍ ചേര്‍ന്ന് പഠിച്ച് ശാസ്ത്രജ്ഞനാകാനാണ് അബ്ദുള്‍ കലാമിനെ മാതൃകയാക്കുന്ന മോഹന്റെ ആഗ്രഹം.

മകന്റെ വിജയത്തില്‍ വീട്ടുകാരും സന്തോഷത്തിലാണ്. ദിവസം 10 മണിക്കൂര്‍ പഠിക്കുന്ന മകന്റെ അത്യധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. വിദ്യാര്‍ഥിയുടെ വിജയത്തില്‍ സ്‌കൂള്‍ അധികൃതരും സന്തോഷം മറച്ചുവെച്ചില്ല.

English summary
Samosa seller’s son bags 64th rank in JEE Advanced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X