കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത നേതാവ്, പൊട്ടിത്തെറിച്ച് പത്ര, രാഹുലിനെതിരെ.....

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ചൈനീസ് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സംമ്പിത് പത്ര. രാഹുല്‍ ഈ രാജ്യത്തെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത നേതാവാണ് രാഹുലെന്ന് പത്ര കുറ്റപ്പെടുത്തി. രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത നേതാവാണ് രാഹുല്‍. തെറ്റായ വിവരങ്ങളും, അവരുടെ മോശം രാഷ്ട്രീയവും കൊണ്ട് രാജ്യത്തെയും സര്‍ക്കാരിനെയും മോശക്കാരാക്കി കാണിക്കാനാണ് രാഹുലിന്റെ ശ്രമമെന്ന് പത്ര കുറ്റപ്പെടുത്തി. മൂന്ന് കാര്യങ്ങളെ ഇന്ത്യ മോദിയുടെ കീഴില്‍ പരാജയപ്പെടും. ചൈനയും കോണ്‍ഗ്രസും അതില്‍ വരുമെന്നും, ഈ ഇന്ത്യ ഒരിക്കലും 1962ലെ ഇന്ത്യയല്ലെന്നും പത്ര തുറന്നടിച്ചു.

1

രാഹുല്‍ പക്വതയില്ലാത്ത നേതാവിനെ പോലെയാണ് മോദിയെ വിമര്‍ശിക്കുന്നത്. അതിര്‍ത്തി വിഷയത്തില്‍ സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ടെന്ന കാര്യം രാഹുല്‍ മറക്കരുതെന്നും പത്ര പറഞ്ഞു. ഇന്ത്യന്‍ സൈനികരെ അപകടത്തിലേക്ക് തള്ളിവിട്ടതില്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് രാഹുല്‍ നേരത്തെ ചോദിച്ചിരുന്നു. ഇത് ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. 1996ല്‍ അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ത്യന്‍ സൈന്യത്തിനും ചൈനീസ് സൈന്യത്തിനും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം രാഹുല്‍ ആദ്യം അറിയണമെന്നും പത്ര ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
ഗുജറാത്ത് മോഡല്‍ അമ്പേ പരാജയം, തുറന്നുകാട്ടി രാഹുല്‍

കാര്യങ്ങള്‍ ആദ്യം വായിച്ച് പഠിക്കൂ. എന്നിട്ട് സംസാരിക്കൂ. സ്വന്തം രാജ്യത്തിനെതിരെ എന്തെങ്കിലും വിളിച്ച് പറയരുത്. നിങ്ങളുടെ വളച്ചൊടിക്കുന്നത് എന്നാല്‍ എവിടെയും ഇല്ലാത്ത കാര്യങ്ങള്‍ സ്വന്തം രാജ്യത്തിനെതിരെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പത്ര പറഞ്ഞു. പ്രധാനമന്ത്രി എന്ന് പറയുന്നത് ഒരു വ്യക്തിയോ പാര്‍ട്ടിയോ അല്ല. അദ്ദേഹം ഈ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും പത്ര പറഞ്ഞു. ഇത്തരത്തിലുള്ള വാദങ്ങള്‍ നിരത്തിയാണ് രാജ്യം ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് മാപ്പുനല്‍കില്ലെന്നും പത്ര പറഞ്ഞു.

രാഹുല്‍ നേരത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഇല്ലാത്തതാണെന്ന് പറഞ്ഞിരുന്നു. ആദ്യം ചൈനയുമായി 2008ല്‍ സോണിയയും രാഹുലും ഒപ്പുവെച്ച കരാറിനെ കുറിച്ച് അവര്‍ വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അന്ന് രാഹുല്‍. ഷി ജിന്‍ പിംഗ് അന്നും ചൈനീസ് പ്രസിഡന്റായിരുന്നു. ഇവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. ദോക്ലാം വിഷയം നടക്കുമ്പോള്‍ ചൈനീസ് നയതന്ത്ര പ്രതിനിധിയുമായി അത്താഴവിരുന്നില്‍ രാഹുലും പ്രിയങ്കയും പങ്കെടുത്തിരുന്നു. ആദ്യം അതിനെ കുറിച്ച് പറയണമെന്നും പത്ര ആവശ്യപ്പെട്ടു.

English summary
sampit patra says rahul gandhi most irresponsible politician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X