ചരിത്രം കുറിച്ച് സാൻഫ്രാൻസിസ്കോ- ബെംഗളൂരു വിമാനം; എയർ ഇന്ത്യയുടെ ദൈർഘ്യമേറിയ വിമാനം ഇന്ത്യയിലെത്തി
ദില്ലി: എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള റൂട്ട് വിമാനം സാൻ ഫ്രാൻസിസ്കോ- ബെംഗളൂരു വിമാനം ബെംഗളൂരൂവിൽ ലാൻഡ് ചെയ്തു. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. നാല് വനിതാ പൈലറ്റുമാരാണ് ക്രൂ അംഗങ്ങളായിട്ടുണ്ടായിരുന്നത്. ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്ന് 16,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് വിമാനം ബെംഗളൂരൂവിലെത്തി.
'തുടർച്ചയായി മത്സരിക്കുന്നവർ മാറി നിൽക്കണം' എകെ ശശീന്ദ്രനെതിരെ എൻസിപി യുവജന വിഭാഗം
"ഇന്ന് ഞങ്ങൾ ഉത്തരധ്രുവത്തിന് മുകളിലൂടെ പറക്കുക മാത്രമല്ല, വിജയകരമായി പറന്നുകൊണ്ട് എല്ലാ വനിതാ പൈലറ്റുമാർ ലോകത്ത് ചരിത്രം സൃഷ്ടിച്ചു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ റൂട്ട് വഴി സഞ്ചരിച്ചതോടെ 10 ടൺ ഇന്ധനം ലാഭിക്കാൻ കഴിഞ്ഞതായും ക്യാപ്റ്റൻ സോയ അഗർവാളിന്റെ പ്രതികരണം.
"ഇത് മുമ്പൊരിക്കലും ചെയ്യാത്തതിനാൽ ഇത് ഒരു ആവേശകരമായ അനുഭവമാണ്. ഇവിടെ എത്താൻ ഏകദേശം 17 മണിക്കൂറെടുത്തുവെന്നാണ് എയർ ഇന്ത്യയുടെ ഉദ്ഘാടന സർവീസായ സാൻ ഫ്രാൻസിസ്കോ-ബെംഗളൂരു വിമാനം ഓടിച്ച നാല് പൈലറ്റുമാരിൽ ഒരാളായ ശിവാനി മൻഹാസിന്റെ പ്രതികരണം. എയർ ഇന്ത്യയുടെ പെൺകരുത്ത് ലോകമെമ്പാടും പറക്കുന്നതായും നമ്മുടെ സ്ത്രീശക്തി ചരിത്രം കുറിക്കുന്നുവെന്നും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണിത്.
എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളാണ് ഫ്ലൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. വിമാനത്തിന്റെ എല്ലാ ക്രൂ അംഗങ്ങളും വനിതകൾ. ഇവർക്കൊപ്പം തന്മയ് പപാഗരി, അകൻക്ഷ സൊനാവനെ, ശിവാനി മൻഹാസ്, തുടങ്ങിവരും ഈ ദൌത്യത്തിന്റെ ഭാഗമാണ്. ബോയിംഗ് 777 വിമാനമാണ് ഇതോടെ ബെംഗളൂരുവിലെത്തിയിട്ടുള്ളത്.
പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന് കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!
പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്
കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു
വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിവാകരന്, പക്ഷേ സിപിഐ നേതൃത്വം ആവശ്യപ്പെടണം!!
കൊജ്ഞാണനെന്ന് വിളിച്ചയാളെ ചെറ്റയെന്ന് തിരിച്ചുവിളിക്കും, സുധാകരന് മറുപടിയുമായി ബെന്നി ജനപക്ഷം!!
'തുടർച്ചയായി മത്സരിക്കുന്നവർ മാറി നിൽക്കണം' എകെ ശശീന്ദ്രനെതിരെ എൻസിപി യുവജന വിഭാഗം