നടി സന ഖാന്‍ വിവാഹം ചെയ്ത മൗലവി ആര് എന്നറിയുമോ? കോടികളുടെ ആസ്തിയുള്ള വജ്ര വ്യാപാരി
മുംബൈ: ഒരു കാലത്ത് ബോളിവുഡ് സിനിമകളിലും ഷോകളിലും നിറ സാന്നിധ്യമായിരുന്നു സന ഖാന്‍. ഒരു സിനിമയ്ക്ക് അക്കാലത്ത് 50 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന നടി. പൊടുന്നനെയാണ് സിനിമാ ലോകത്ത് നിന്ന് വിട പറയുകയാണെന്നും ആത്മീയമായ വഴിയില്‍ സഞ്ചരിക്കാന്‍ പോകുന്നുവെന്നും സന അറിയിച്ചത്. ആരാധകര്‍ക്ക് അതിശയമായിരുന്നു ആ പ്രഖ്യാപനം.
അധികം വൈകിയില്ല. തന്റെ വിവാഹം കഴിഞ്ഞുവെന്ന് അറിയിച്ച സന ഖാന്‍ ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ചു. ഭര്‍ത്താവ് മുഫ്തി അനസ് സയ്യിദിനെ പരിചയപ്പെടുത്തുകയും ചെയ്തു. അന്നുവരെ സിനിമാ രംഗത്തുള്ളവര്‍ക്ക് അറിയാത്ത വ്യക്തിയായിരുന്നു മുഫ്തി അനസ്. ഇസ്ലാമിക വിജ്ഞാനത്തില്‍ പഠനം നടത്തിയ അനസിനെ ദേശീയ വിനോദ മാധ്യമങ്ങള്‍ മൗലാന അനസ്, മുഫ്തി അനസ് എന്നെല്ലാമാണ് വിശേഷിപ്പിക്കുന്നത്.

സന ഖാന്റെയും മുഫ്തി അനസിന്റെയും വിവാഹത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്ത്, ആരാണ് അനസ്, എന്താണ് ജോലി തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് മാധ്യമങ്ങളില്‍ പലപ്പോഴായി വന്നിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് അനസ്. കുടുംബം സ്വര്‍ണം-വജ്ര വ്യാപാരികളാണ്. അനസിന്റെ തൊഴിലും അതുതന്നെ എന്ന് ന്യൂസ് ട്രാക്ക് ലൈവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഗ് ബോസ് മുന്‍ താരം കൂടിയാണ് സന ഖാന്‍. 2020 നവംബര്‍ 21നായിരുന്നു സനയുടെയും അനസിന്റെയും വിവാഹം. സന ഖാനേക്കാള്‍ ഏഴ് വയസ് കുറവാണ് മുഫ്തി അനസിന്. ഒരു മൗലാനയാണ് അനസിന്റെ വിവാഹ ആലോചന തന്നിലേക്ക് എത്തിച്ചതെന്ന് നേരത്തെ സന പറഞ്ഞിരുന്നു. ജീവിതത്തില്‍ സങ്കടകരമായ ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അനസിനെ കണ്ടുമുട്ടിയതെന്നും സന വ്യക്തമാക്കി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. സിനിമാ-സെലിബ്രിറ്റി ലോകത്ത് സജീവമായിരുന്ന കാലത്ത് ആഡംബര ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു സന ഖാന്‍. അതുതന്നെയായിരുന്നു സനയുടെ വരുമാന മാര്‍ഗവും. മുംബൈയില്‍ ഏഴ് കോടി രൂപ വിലയുള്ള ഫ്‌ളാറ്റ് സനക്കുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നാല് കോടിയുടെ മറ്റൊരു ഫ്‌ളാറ്റും അവര്‍ക്കുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി വജ്ര വ്യാപാരം നടത്തുകയാണ് അനസ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങള്‍ വളരെ കൂടുതലൊന്നും ലഭ്യമല്ല. അതേസമയം, ഇരുവരുടെയും യാത്രകളും തീര്‍ഥാടനവുമെല്ലാം സാമൂഹിക മാധ്യമങ്ങള്‍ വഴി സന പങ്കുവയ്ക്കാറുണ്ട്. മക്കയിലും മദീനയിലും ഇരുവരും പോയ ചിത്രങ്ങളും ഇതില്‍പ്പെടും. രണ്ട് ആണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
ലളിതമായ ജീവിതമാണ് അനസ് നയിക്കുന്നതെന്ന് സന ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ കുറച്ച് വസ്ത്രങ്ങളേ അദ്ദേഹത്തിനുള്ളുവത്രെ. ഗുജറാത്തിലെ സൂറത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് 20 കോടിയുടെ വീടുണ്ടെന്നും വജ്ര വ്യാപാരികളാണ് കുടുംബം എന്നും നവഭാരത് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദേശത്ത് 50 കോടിയുടെ ആസ്തി അനസിനുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications