Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു!! അപകടം രാവിലെ!

കന്നഡ നടന്‍മാരായ ദര്‍ശന്‍, ദേവരാജ്, പ്രജ്വല്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. തിങ്കളാഴ്ച രാവിലെ ഹിങ്കല്‍ റിങ്ങ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. മൂവരും ബാംഗ്ലൂരിലലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

darsan-1537771294.jpg -

അപകടത്തില്‍ ദര്‍ശന്‍റെ കൈക്കാണ് പരിക്കേറ്റത്. അതേസമയം ദേവരാജിന് നെഞ്ചിനും പ്രജ്വലിനും മറ്റൊരു സുഹൃത്തിനും കഴുത്തിനും ശരീരത്തിനും നിസാര പരിക്കുകളുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ടയര്‍ പഞ്ചറാവുകയായിരുന്നു.
ഇതോടെ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

darshan2-1537771300.jpg

ദര്‍ശന്‍ ഐസിയുവില്‍ തുടരകയാണ്. മൂന്ന് പേരേയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. എല്ലാവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+