മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിന് ശേഷം സഞ്ജന ഗൽറാണിയ്ക്ക് ജാമ്യം: ധരിപ്പിച്ചത് ആരോഗ്യ പ്രശ്നങ്ങൾ
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്ക് ജാമ്യം. വൈദ്യകാരണങ്ങൾ മുൻനിർത്തി സഞ്ജന കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് സെപ്തംബർ എട്ടിനാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ സഞ്ജനയ്ക്കൊപ്പം രാഗിണി ദ്വിവേദിയും അറസ്റ്റിലായെങ്കിലും ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല. സാൻഡൽവുഡ് താരമായ സഞ്ജനയെ സെപ്തംബർ എട്ടിനാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷയിൽ തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ആവശ്യമാണെന്നും ഇത് ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സഞ്ജന കർണ്ണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ നിന്ന് മെഡിക്കൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.

മയക്കുമരുന്ന് കേസിൽ പ്രതികളായ 12 പേരിൽ 7 പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാഗിണി ദ്വിവേദി, നിയാസ്, രവി, ശങ്കർ, രാഹുൽ, വീരൻ ഖന്ന, ലൂം പെപ്പർ, പ്രതീക് ഷെട്ടി എന്നിവരെയാണ് ഇതുവരെ സിസിബി അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാണി എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
പാർട്ടികളിൽ നിന്ന് മയക്കുമരുന്ന് ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാണി എന്നിവരെ സിസിബി അറസ്റ്റ് ചെയ്തുത്. എൻഡിപിഎസ് ആക്റ്റ് 1985 ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications