Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദനം കള്ളക്കടത്ത് കേസില്‍ കണ്ണിയായ തെലുങ്ക് നടി ഒളിവില്‍

ഹൈദരാബാദ്: കുപ്രസിദ്ധമായ ചന്ദനം കള്ളക്കടത്ത് കേസില്‍ കണ്ണിയായ തെലുങ്ക് നടി ഒളിവിലെന്ന് റിപ്പോര്‍ട്ടുകള്‍. നടി നീതു അഗര്‍വാളാണ് പോലീസ് അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി ഒളിവില്‍ പോയിരിക്കുന്നത്. കേസില്‍ നീതുവിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. നീതു അഗര്‍വാളിന് വേണ്ടി ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ വല വിരിച്ചിരിക്കുകയാണ് പോലീസ്.

ചന്ദനം കള്ളക്കടത്ത് സംഘത്തിന് തെലുങ്ക് സിനിമയിലെ ആളുകളുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയം ശരിവെച്ചാണ് നീതു അഗര്‍വാള്‍ ഒളിവില്‍ പോയിരിക്കുന്നത്. മസ്താന്‍ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗര്‍വാളിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. നടി നീതു അഗര്‍വാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അവിഹിത ബന്ധം

അവിഹിത ബന്ധം

ചന്ദനം കള്ളക്കടത്ത് തലവനായ മസ്താന്‍ വാലിയുമായി നീതുവിന് അവിഹിത ബന്ധം ഉണ്ടത്രെ. ഇയാള്‍ നടിക്ക് 35 ലക്ഷം രൂപയുടെ ഒരു ഫഌറ്റ് സ്വന്തമായി കൊടുത്തിട്ടുണ്ട്

നീതു അഗര്‍വാള്‍

നീതു അഗര്‍വാള്‍

പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ 2013 ലാണ് നീതു അഗര്‍വാള്‍ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. ഈ ചിത്രം നിര്‍മിച്ചതും മസ്താന്‍ വാലി തന്നെയാണ്.

പണം കള്ളക്കടത്തിലൂടെ

പണം കള്ളക്കടത്തിലൂടെ

ചന്ദനം കള്ളക്കടത്തിലൂടെ കോടിക്കണക്കിന് രൂപ മസ്താന്‍ വാലി സമ്പാദിച്ചു. നീതുവിനെ പരിചയപ്പെട്ടതിന് പിന്നാലെ ഈ പണം തെലുങ്ക് സിനിമയിലും ഇറക്കി

രാഷ്ട്രീയത്തിലും

രാഷ്ട്രീയത്തിലും

വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പിലും മത്സരിച്ചു. ലക്ഷക്കണക്കിന് രൂപയാണ് മസ്താന്‍ വാലി പ്രചാരണത്തിന് മുടക്കിയത്. ജയിക്കുകയും ചെയ്തു.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ രുദ്രാവരം പോലീസ് സ്‌റ്റേഷനിലാണ് നീതുവിനെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് വന്നതും നടി മുങ്ങി

കേസ് വന്നതും നടി മുങ്ങി

കേസുമായി തന്റെ പേര് ബന്ധപ്പെട്ടതിന് പിന്നാലെയാണ് നീതുവിനെ കാണാതായിരിക്കുന്നത്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ നീതുവിനെ തിരയുകയാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+