India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിലെ മേനകയും വരുണും ബിജെപിയിലല്ലേ, ഈ ചോദ്യം അവരോട് ചോദിക്കുമോ? പുകഞ്ഞ് പഞ്ചാബ് കോണ്‍ഗ്രസ്

Google Oneindia Malayalam News

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുന്‍ പി സി സി പ്രസിഡന്റ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനന്തരവന്‍ സന്ദീപ് ജാഖറിനെയും കൊണ്ടുപോകാമായിരുന്നു എന്ന് പറഞ്ഞ പി പി സി സി അധ്യക്ഷന്‍ അമ്രീന്ദര്‍ സിംഗ് രാജ വാറിംഗിനെതിരെ സന്ദീപ് ജാഖര്‍. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള അഹങ്കാരമാണ് ഈ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത് എന്ന് സന്ദീപ് ജാഖര്‍ പറഞ്ഞു.

അബഹോര്‍ എം എല്‍ എ കൂടിയായ സന്ദീപ് ജാഖര്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കില്ലെന്നും വേണമെങ്കില്‍ തന്നെ പുറത്താക്കിക്കോട്ടെ എന്നും പറഞ്ഞു. സന്ദീപിന്റെ പിതൃസഹോദരനാണ് സുനില്‍ കുമാര്‍ ജാഖര്‍. അബോഹറിലെ ഒരേ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ശക്തമായ ബാദല്‍ തരംഗമുണ്ടായിട്ടും അവര്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനാല്‍ ഞാന്‍ അവരുടെ എം എല്‍ എയായി അബോഹറിനെ സേവിക്കുകയാണ്.

തെലുങ്കില്‍ പോകാന്‍ ഫഹദുമായി ഡിസ്‌കസ് ചെയ്‌തോയെന്ന് ചോദ്യം,വിലക്ക്, തര്‍ക്കം;ഒടുവില്‍ കൂളായി പരിഹരിച്ച് നസ്രിയതെലുങ്കില്‍ പോകാന്‍ ഫഹദുമായി ഡിസ്‌കസ് ചെയ്‌തോയെന്ന് ചോദ്യം,വിലക്ക്, തര്‍ക്കം;ഒടുവില്‍ കൂളായി പരിഹരിച്ച് നസ്രിയ

1

ഞാന്‍ രാജി വെക്കില്ല, അവര്‍ (കോണ്‍ഗ്രസ്) എന്നെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് അവര്‍ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നാണ്. അതിനാല്‍, അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിയുടെ ഈ സമയത്തും തങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ തയ്യാറല്ലാത്ത ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധിക്കാരമാണ് പ്രസ്താവനകള്‍ കാണിക്കുന്നത്.

2

രണ്ട് ദിവസം മുമ്പ്, എനിക്ക് പി പി സി സി ഓഫീസില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു, വരാനിരിക്കുന്ന സംഗ്രൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനായി ലെഹ്റാഗാഗ മണ്ഡലത്തിലേക്ക് എന്നെ നിയോഗിച്ചു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി (സിഎല്‍പി) നേതാവ് പ്രതാപ് സിംഗ് ബജ്വ വിളിച്ച പാര്‍ട്ടി യോഗങ്ങളില്‍ പോലും ഞാന്‍ പങ്കെടുത്തു. ഇപ്പോള്‍ അവര്‍ എനിക്കെതിരെ ഇങ്ങനെ സംസാരിക്കുന്നു. ഞാന്‍ എന്താണ് പറയേണ്ടത്.

3

എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട് എന്നെങ്കിലും അവര്‍ എന്നോട് സംസാരിക്കണം,'' സന്ദീപ് ജാഖര്‍ കൂട്ടിച്ചേര്‍ത്തു. സുനില്‍ ജാഖര്‍ പോയതയാണ് പ്രശ്‌നമെങ്കില്‍ അവര്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇതേ ചോദ്യം ചോദിക്കേണ്ടതുണ്ട്. കാരണം അവരുടെ കുടുംബത്തിനുള്ളില്‍ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയും ബി ജെ പിയുടെ ഭാഗമാണ്. സി എല്‍ പി നേതാവ് ബജ്വയുടെ സഹോദരന്‍ ഫത്തേ ജങ് ബജ്വ ബി ജെ പിയിലാണ്.

41

അതുകൊണ്ട് എല്ലാവര്‍ക്കും ഒരേ അളവുകോല്‍ ഉണ്ടായിരിക്കണം. എന്തിനാണ് എന്നെ ഒറ്റപ്പെടുത്തുന്നത്,' അദ്ദേഹം ചോദിച്ചു. അബോഹര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ദീപക് കാംബോജിനെ 5,471 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് സന്ദീപ് ജാഖര്‍ വിജയിച്ചത്.

5

സുനില്‍ ജാഖര്‍ 2002, 2007, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഈ മണ്ഡലത്തിന്റെ എം എല്‍ എ ആയിരുന്നെങ്കിലും 2017 ല്‍ പരാജയപ്പെട്ടു. നേരത്തെ അവര്‍ സുനില്‍ ജിയോടും അങ്ങനെ തന്നെ ചെയ്തു. അവര്‍ അവനെയും കുറിച്ച് മനസ്സില്‍ ഉറപ്പിച്ചിരുന്നു. എന്നിരുന്നാലും, സോണിയ ഗാന്ധിയോട് ഒരിക്കല്‍ സംസാരിക്കാനും അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാനും അവസാനം വരെ കാത്തിരുന്നു.

6

ആശയവിനിമയം ഒന്നും നടക്കാത്തപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് വളരെ ഭാരിച്ച ഹൃദയത്തോടെയാണ് താന്‍ വന്നതെന്ന് വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധത കുറ്റമറ്റതായിരുന്നു, ''സന്ദീപ് കൂട്ടിച്ചേര്‍ത്തു. അബോഹര്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

6

ബി ജെ പിയിലേക്ക് മാറാനുള്ള പദ്ധതികളൊന്നും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും അവരുടെ അഹങ്കാരത്തില്‍ നിന്ന് പുറത്തുവരുകയും അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും വേണം. ഒരാളെ തള്ളിക്കളയാന്‍ ഒരു പരിധിയുണ്ട്. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്, അത് നിലനിര്‍ത്തണം, സന്ദീപ് ജാഖര്‍ പറഞ്ഞു.

പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍

English summary
Sandeep Jakhar lashes out punjab congress president Amrinder Singh Raja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X