കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലനുഭവം അറിയണോ?; 500 രൂപ നല്‍കിയാല്‍ ഒരു ദിവസം ജയിലില്‍ കഴിയാം

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ജയിലിലെ അഴിക്കുള്ളില്‍ കിടക്കുന്ന അനുഭവം അറിയണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുകയാണ് തെലങ്കാനയിലെ മേദക് ജില്ലയിലെ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. 220 വര്‍ഷം പഴക്കുമുള്ള ബ്രിട്ടീഷ് കാലത്തെ ഈ ജയില്‍ ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയമാണ്. ഇവിടെയാണ് പുതിയ പദ്ധതിയുമായി ജയില്‍ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

കുറ്റവാളികളെ പോലെ ഒരു ദിവസം അഴിക്കുള്ളില്‍ കഴിയാന്‍ 500 രൂപയാണ് ഫീസ്. 'ഫീല്‍ ദി ജയില്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 24 മണിക്കൂര്‍ ജയിലനുഭവം അറിയാം. സംസ്ഥാനത്തെ ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയും ലഭിക്കുക. ഒരു കുറ്റവാളിക്ക് ജയിലില്‍ ഏത് അനുഭവമാണോ ഉണ്ടാവുക, അതുതന്നെയായിരിക്കും സന്ദര്‍ശര്‍ക്കും ലഭിക്കുകയെന്ന് അധികൃതര്‍ പറയുന്നു.

 jail

ജയിലില്‍ ധരിക്കാന്‍ ഖാദിയുടെ പ്രത്യേക യൂണിഫോം ആണ് നല്‍കുക. സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, മഗ്ഗ്, വാഷിങ് സോപ്പ്, കുളി സോപ്പ്, കിടക്കാനുള്ള സൗകര്യം എന്നിവ സെല്ലിനുള്ളില്‍ ലഭിക്കും. ജയിലില്‍ തന്നെ തയ്യാര്‍ ചെയ്യുന്ന ചായ ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് ലഭ്യമാകുക. ചപ്പാത്തി, ചോറ്, രസം, പരിപ്പ് കറി തുടങ്ങിയവയാണ് പ്രധാന മെനു.

കുറ്റവാളികളെപ്പോലെ ജയിലില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സന്ദര്‍ശകരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലുള്ള പരിപാടിയില്‍ പങ്കെടുക്കാം. 1796ല്‍ നിസാമിന്റെ ഭരണകാലത്ത് മൂന്ന് ഏക്കറില്‍ പണിത ജയില്‍ ആണിത്. സമീപത്ത് പുതിയ മറ്റൊരു ജയില്‍ പണിതശേഷം പഴയ ജയില്‍ മ്യൂസിയമാക്കി മാറ്റുകയായിരുന്നു.

English summary
Pay Rs 500 and spend a day at Sangareddy jail in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X