കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയ്ക്ക് ഐസിസ് ഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

മീററ്റ്: ഉത്തര്‍ പ്രദേശിലെ സര്‍ധാന മണ്ഡലത്തിലെ ബിജെപി എംഎല്‍എ സംഗീത് സോമിന് തീവ്രവാദ സംഘടനയായ ഐസിസില്‍ നിന്നും ഭീഷണി വന്നതായി പരാതി. സംഗീത് സോം ഇതുസംബന്ധിച്ച് ആന്റി ടെറിറിസം സ്‌ക്വാഡിന് പരാതി നല്‍കി. ഇന്റര്‍നെറ്റ് കാളില്‍ നിന്നുമാണ് ഭീഷണി വന്നതെന്ന് സംഗീത് സോം നല്‍കിയ പരാതിയില്‍ പറയുന്നു.

ബിജെപിയില്‍ തീവ്ര ഹിന്ദുത്വ നിലപാടുള്ള വ്യക്തിയാണ് സംഗീത് സോം. ദാദ്രി സംഭവത്തിലെ പ്രതികളെ ന്യായീകരിക്കുകയും അവരെ വെറുതെ വിടണമെന്നും സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. ഗോമാംസത്തിനെതിരെ ശക്തമായ നിലപാടുകളെടുത്തും അന്ന് സംഗീത് സോം വാര്‍ത്തകളില്‍ ഇടംപിടിച്ചു.

isis

എന്നാല്‍, ബീഫ് നിരോധനത്തിന് മുന്‍കൈ എടുത്ത സംഗീത് സോമിന് മാംസ സംസ്‌കരണ കമ്പനിയുണ്ടെന്ന വിവരം പിന്നീട് പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. 2009 മുതല്‍ അലിഗഡില്‍ പ്രവര്‍ത്തിക്കുന്ന മാംസ സംസ്‌ക്കരണ യൂണിറ്റിന്റെ ഡയറക്ടറാണ് സംഗീത് സോം എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

വിഷയത്തില്‍ സംഗീത് സോം താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തിന് സ്ഥാപനത്തിലുണ്ടായിരുന്ന പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. സംഗീത് സോമിന്റെ തീവ്ര ഹിന്ദുത്വ നിലപാടികളില്‍ എതിര്‍പ്പുള്ളവരാകാം ഐസിസ് ഭീഷണിക്ക് പിറകിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്റര്‍നെറ്റ് കോളില്‍ നിന്നുവന്ന ഭീഷണിയായതിനാല്‍ വിളിച്ചവരെ കണ്ടുപിടിക്കുകയും എളുപ്പമല്ല.

English summary
BJP MLA Sangeet Som, BJP MLA Sangeet Som threatening call from ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X