കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്

Google Oneindia Malayalam News

സമ്മര്‍ ഇന്‍ ബെത്ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യയം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി നടിയാണ് സംഗീത കൃഷ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളം ഉള്‍പ്പടേയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സംഗീത കൃഷ് പലപ്പോഴും വിവാദങ്ങലും ഇടംപിടിച്ചു.

<strong>രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍</strong>രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍

അമ്മയുമായി ഉണ്ടായ പ്രശ്നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡയയില്‍ സജീവമായിരുന്നു. വിവാഹ ശേഷമാണ് സൈര്വ ജീവിതം നയിച്ചു തുടങ്ങിയതെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അമ്മയെക്കുറിച്ചുള്ള കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെയാണ് വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയുമായ സംഗീത കൃഷ് അമ്മയ്ക്കെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. എന്നെ ജനിപ്പിച്ചതിനും ഒരു അമ്മ എങ്ങനെ ആവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയെന്നും നടി ട്വിറ്ററില്‍ കുറിക്കുന്നു.

മദ്യത്തിനും ലഹരിക്കും

മദ്യത്തിനും ലഹരിക്കും

ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദിയെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. സംഗീത കൃഷ്മ ട്വിറ്ററില്‍ കുറിച്ച വാക്കുള്‍ ഇങ്ങനെ..

ജനിപ്പിച്ചതിനു നന്ദി

ജനിപ്പിച്ചതിനു നന്ദി

എന്നെ ജനിപ്പിച്ചതിനു നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നാം വയസുമുതല്‍ ജോലിയ്ക്കു പോകാന്‍ വിട്ടതിനു നന്ദി. കുറെ ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പ് വെപ്പിച്ചതിനും നന്ദി.

ചൂഷണം ചെയ്തതിന്

ചൂഷണം ചെയ്തതിന്

ജീവിതത്തില്‍ ഒരിക്കല്‍ പോലും ജോലിയ്ക്കു പോകാന്‍ തയ്യാറല്ലാതിരുന്ന നിങ്ങളുടെ മദ്യപാനികളായ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാത്തതിന് എന്നെ നമ്മുടെ വീടിനുളളില്‍ പൂട്ടിയിട്ടതിന് നന്ദി.

വിവാഹശേഷം

വിവാഹശേഷം

എന്റെ സ്വന്തം വഴി നോക്കി ഞാന്‍ പോയതു വരെ എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിനും നന്ദി. വിവാഹശേഷം എന്റെ ഭാര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തിയതിനും എന്നെയും ഭർത്താവിനെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിന് നന്ദി.

എല്ലാത്തിലും ഉപരിയായി

എല്ലാത്തിലും ഉപരിയായി

എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ഏറ്റവുമൊടുവില്‍, ഈ വ്യാജ പ്രചരണങ്ങള്‍ക്കും കുറ്റം ചുമത്തലുകള്‍ക്കും നന്ദി. എന്നെ ശക്തിപ്പെടുത്തിയിതില്‍ നിങ്ങള്‍ക്കും പങ്കുണ്ട്.

സ്‌നേഹമുണ്ടാകും

സ്‌നേഹമുണ്ടാകും

കാരണം, ആരോടും മിണ്ടാതെ, ഇടപഴകാതെ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയില്‍ നിന്നും ഇന്നു കാണുന്ന ധീരയും പക്വമതിയുമായ സ്ത്രീയായി മാറിയതിന് നിങ്ങള്‍ എന്നെ അറിഞ്ഞോ അറിയാതെയോ ഒരു കാരണമായിട്ടുണ്ട്. അതിന് എന്നും നിങ്ങളോട് സ്‌നേഹമുണ്ടാകുമെന്നും സംഗീത കുറിക്കുന്നു.

അമ്മയുടെ പരാതി

അമ്മയുടെ പരാതി

പ്രായമായ തന്നെ വീട്ടീല്‍ നിന്ന് പുറാത്താക്കിയെന്നും വീട് മകളും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് സംഗീതയുടെ അമ്മ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

വ്യാജപ്രചരണങ്ങളും

വ്യാജപ്രചരണങ്ങളും

സംഗീതയ്ക്കെതിരെ അമ്മ സ്ത്രീസംഘടനയില്‍ പരാതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ വ്യാജപ്രചരണങ്ങളും വ്യാപകമായിരുന്നു.

മറുപടി

മറുപടി

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി ഭാര്‍ത്താവിനൊപ്പം സംഗീത സംഘാടനാ ഭാരവാഹികളെ കണ്ടിരുന്നു. ഇതിന് പിന്നലെയാണ് അമ്മയെക്കുറിച്ച് തുറന്നെഴുതിയ ട്വീറ്റുമായി സംഗീത രംഗത്ത് വന്നത്.

ട്വീറ്റ്

സംഗീത ക്രിഷ്

English summary
SANGEETHA KRISH LAMBASTS HER MOTHER, SAYS THANK YOU FOR TEACHING HER HOW A MOTHER SHOULD NOT BE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X