Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസോര്‍ട്ടില്‍ പെണ്‍വാണിഭവുമായി പ്രമുഖ നടി സംഗീത ബാലന്‍; കൂടെ ഉത്തരേന്ത്യന്‍ നടിമാരും, ഒടുവില്‍...

ചെന്നൈ: സിനിമ രംഗത്തുള്ളവരെ പെണ്‍വാണിഭ കേസില്‍ പിടികൂടുന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവം അല്ലാതായി മാറിയിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നത് എന്ന് പിടിയിലായ പലരും പ്രതികരിച്ചിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു അറസ്റ്റാണ് നടന്നിട്ടുള്ളത്.

പ്രമുഖ സിനിമ, സീരിയല്‍ നടി സംഗീത ബാലനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചെന്നൈയിലെ പാനയൂരില്‍ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടി പെണ്‍വാണിഭം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഉത്തരേന്ത്യയില്‍ നിന്നുള്ള സിനിമ, സീരിയല്‍ നടിമാരായ പെണ്‍കുട്ടികളാണ് ഇവര്‍ക്കൊപ്പം റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. തമിഴില്‍ ഇപ്പോള്‍ ഏറെ പ്രസിദ്ധമായ ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സംഗീത ഇപ്പോള്‍. പെണ്‍വാണിഭ സംഘവുമായി പല പ്രമുഖര്‍ക്കും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യ വിവരം

രഹസ്യ വിവരം

ചെന്നൈ പാനയൂരിലെ റിസോര്‍ട്ടില്‍ പെണ്‍വാണിഭം നടക്കുന്നു എന്ന വിവരം ആയിരുന്നു പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് നടി സംഗീത ബാലന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുന്നത്. വന്‍ സന്നാഹങ്ങളോടെ ആയിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരേന്ത്യന്‍ നടികള്‍

ഉത്തരേന്ത്യന്‍ നടികള്‍

സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളേയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ് ഇവര്‍. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

മറ്റൊരാള്‍ കൂടി

മറ്റൊരാള്‍ കൂടി

റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ സംഗീതയെ കൂടാതെ സുരേഷ് എന്ന് പേരുള്ള ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് പെണ്‍വാണിഭത്തില്‍ സംഗീതയ്ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.

പ്രമുഖ നടി തന്നെ

പ്രമുഖ നടി തന്നെ

സംഗീത ബാലന്‍ തമിഴകത്തെ പ്രമുഖ നടി തന്നെയാണ്. കറുപ്പു റോജ എന്ന സിനിമയിലൂടെ ആയിരുന്നു സംഗീതയുടെ ചലച്ചിത്ര മേഖലയിലേക്കുള്ള കടന്നുവരവ്. 1996 ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇതിന് ശേഷവും ശ്രദ്ധിക്കപ്പെട്ട ഒരുപാട് വേഷങ്ങള്‍ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

സീരിയലിലെ അമ്മായി അമ്മ

സീരിയലിലെ അമ്മായി അമ്മ

തമിഴകത്തെ ഏറെ ശ്രദ്ധേയമായ ടിവി സീരിയല്‍ ആയ 'വാണി റാണി'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സംഗീത ബാലന്‍ ഇപ്പോള്‍. നല്ല സ്വഭാവം ഉള്ള അമ്മായി അമ്മ കഥാപാത്രത്തെ ആണ് സംഗീത അവതരിപ്പിക്കുന്നത്. ശരത് കുമാറിന്റെ ഭാര്യ രാധിക ശരത് കുമാറും ഈ സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

പ്രമുഖ നടന്‍മാര്‍?

പ്രമുഖ നടന്‍മാര്‍?

റിസോര്‍ട്ടിലെ പെണ്‍വാണിഭവും ആയി ബന്ധപ്പെട്ട് രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. ഇവരെ എഗ്മൂര്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരം മറ്റൊന്നാണ്. കേസില്‍ ചില പ്രമുഖ നടന്‍മാര്‍ക്കും ബന്ധമുണ്ട് എന്നതാണത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+