കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റാന്‍ സംഘപരിവാര്‍ പണംപിരിക്കുന്നു?

Google Oneindia Malayalam News

അലിഗഡ്: ക്രിസ്മസ് ദിനത്തില്‍ 4000 ക്രിസ്ത്യാനികളെയും 1000 മുസ്ലിങ്ങളെയും മതംമാറ്റുന്നതിന് മുന്നോടിയായി ആര്‍ എസ് എസ് പോഷക സംഘടനയായ ധരം ജാഗരണ്‍ സമിതി ആളുകളില്‍ നിന്നും പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്. അലിഗഡിലാണ് ലഘുലേഖകള്‍ അച്ചടിച്ച് ഹിന്ദു സംഘടന പിരിവ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ധരം ജാഗരണ്‍ സമിതി പശ്ചിം ക്ഷേത്രയുടെ പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചിരിക്കുന്നത്.

ഒരു ക്രിസ്ത്യാനിയെ മതംമാറ്റാന്‍ രണ്ട് ലക്ഷം രൂപ ചെലവ് വരും എന്നാണ് ലഘുലേഖ പറയുന്നത്. ഒരു മുസ്ലിമിനെ മതംമാറ്റാനുളള ചെലവ് ഇതിലും കൂടുതലാണ്, അഞ്ച് ലക്ഷം രൂപ. ഓരോ വര്‍ഷവും രണ്ട് ലക്ഷം പേരെ, ഒരു ലക്ഷം ക്രിസ്ത്യാനികളെയും ഒരു ലക്ഷം മുസ്ലിങ്ങളെയും മതംമാറ്റി ഹിന്ദുമതത്തിലെത്തിക്കാനാണത്രെ ഇവരുടെ പരിപാടി.

religion-conversion

ഹിന്ദുമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന ഘര്‍ വാപസി പരിപാടിക്ക് വന്‍ ചെലവ് വരും എന്ന് ലഘുലേഖയില്‍ പറയുന്നു. സുഹൃത്തുക്കളേ എന്ന അഭിസംബോധനയോടെയാണ് ലഘുലേഖ തുടങ്ങുന്നത്. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മഹേശ്വരി കോളേജില്‍ വെച്ച് രണ്ടായിരം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റാണ് ആര്‍ എസ് എസ് അനുബന്ധ സംഘടനകളുടെ പരിപാടി.

എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കില്ല എന്ന് അലിഗഡ് അധികാരികള്‍ പറഞ്ഞു. വിവാദ നേതാവും ബി ജെ പി എം പിയുമായ യോഗി ആദിത്യനാഥ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് പരിപാടിയെ വിവാദമാക്കുകയാണ് എന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ആളുകള്‍ സ്വമേധയാ ഹിന്ദുമത്തില്‍ ചേരുകയാണ്.

English summary
RSS offshoot has distributed pamphlets in Aligarh seeking donations for converting Christians and Muslims to Hinduism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X