ആ 2 വയസുകാരൻ പറഞ്ഞു മോദി, മോദി, മോദി.. കേട്ട ട്രംപ് ഞെട്ടി.. ഒറിജിനൽ വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും!

  • Posted By: Desk
Subscribe to Oneindia Malayalam

ഫോട്ടോഷോപ്പും ട്വിറ്ററും കൊണ്ട് പ്രധാനമന്ത്രിയായ നേതാവ് എന്നാണ് നരേന്ദ്രമോദിയെപ്പറ്റി വിമർശകർ പറയാറുള്ളത്. ഇങ്ങനെയൊക്കെ ഒരാൾ‌ക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റുമോ എന്ന സംശയം ബാക്കി നിൽക്കേ തന്നെ, ഫോട്ടോഷോപ്പും മോർഫിങും ഒക്കെ സംഘികൾ ഇഷ്ടം പോലെ ഉപയോഗിക്കാറുണ്ട് എന്നതും ഒരു വസ്തുതയാണ്. ദുബായിലെ റോ‍ഡ് ഗുജറാത്തിലെ റോഡാകും, ദുബായിലെ കെട്ടിടങ്ങൾ ഗുജറാത്തിലെ കെട്ടിടങ്ങളാകും എന്ന് വേണ്ട ഏത് നാട്ടിലെ വികസന ചിഹ്നങ്ങളും ചിലപ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനമായി മാറാം. ഇതില്‍ പലതും സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതുമാണ്.

പുതിയ റൂട്ട്.. വേഗമെത്താം... ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി.. യാഥാർഥ്യമാകുന്നത് വർഷങ്ങളായുള്ള ആവശ്യം!!

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു വീഡിയോ. ലോകപോലീസായ അമേരിക്കയുടെ പ്രസിഡണ്ട് സാക്ഷാൽ ഡൊണാൾഡ് ട്രംപ് ഒരു രണ്ട് വയസ്സുകാരനെ എടുത്ത് ഉയർത്തിയ കാഴ്ചയെ പറ്റി ഒരു ബി ജെ പി നേതാവ് ആവേശത്തോടെ പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ട്രംപ് ചോദിച്ചപ്പോൾ കുട്ടി മറുപടി പറയുന്നു- മോദി മോദി മോദി. ആ കുട്ടിയുടെ മറുപടി കേട്ട് ട്രംപ് ഞെട്ടി എന്നാണ് പ്രസംഗകൻ പറയുന്നത്.

trump

സത്യമാണ് ആരായാലും ‍ഞെട്ടിപ്പോകില്ലേ. നേതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മോദി ഫാൻസ് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലിട്ട വീഡിയോ ആണ് ഇദ്ദേഹവും കണ്ടത്. മാഡ് ലിപ്സ്.കോം എന്ന സൈറ്റിൽ കയറിയാണ് സംഘികൾ ഈ എഡിറ്റ് നടത്തിയത്. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും സാരമില്ല പോട്ടെ, രണ്ട് വയസ്സുള്ള ഒരു അമേരിക്കക്കാരൻ കുട്ടി മോദിയെ എങ്ങനെ അറിയാനാണ് എന്ന് പോലും ചിന്തിക്കാതെ ഹോയ് ഹോയ് വിളിച്ച് ഈ വീഡിയോ വൈറലാക്കിയവരെ പറഞ്ഞാൽ മതിയല്ലോ.

എന്നാൽ സത്യത്തിൽ എന്താണ് ട്രംപ് കുട്ടിയോട് ചോദിച്ചത് എന്നും കുട്ടി എന്താണ് മറുപടി പറഞ്ഞത് എന്ന് കൂടി കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും. എന്താണ് നിന്റെ പേര് എന്നാണ് ട്രംപ് ചോദിച്ചത്. കുട്ടി അതിന് മറുപടി പറഞ്ഞു. ഡൊണാൾഡ് ട്രംപിനെക്കാളും സുന്ദരനാണ് കുട്ടി എന്ന് ട്രംപിന്റെ വക ഒരു പുകഴ്ത്തൽ. നിർത്താതെ കയ്യടി ചുറ്റും. അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകണൊ അതോ ട്രംപിന്റെ കൂടെ നിൽക്കണോ എന്നായി ട്രംപിന്റെ ചോദ്യം. അതിന് കുട്ടി പറഞ്ഞ മറുപടി എന്താണ് എന്ന് ഈ വീഡിയോയിൽ കാണൂ...

English summary
Sangh leader comment on Trump kid comment goes viral in social media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്