Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാര്‍ 'ഹിന്ദുവത്കരിക്കാന്‍' കടത്തിയത് 31 പെണ്‍കുട്ടികളെ... ഐസിസിനെ പറയുന്നവര്‍ ഇതും കേള്‍ക്കണം

കൊക്രജാര്‍: കേരളത്തില്‍ നിന്ന് അന്യമതസ്ഥരെ മതം മാറ്റി ഐസിസില്‍ ചേര്‍ത്തു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തീവ്രവാദം മുന്നില്‍ കണ്ടുകൊണ്ടുള്ള മതപരിവര്‍ത്തനങ്ങള്‍ നാള്‍ക്ക് നാള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എല്ലാ കണ്ണുകളും ഇസ്ലാമിനെ ഭീതിയോടെ നോക്കുമ്പോള്‍ കാണാതെ പോകുന്ന മറ്റ് ചില സത്യങ്ങളും ഉണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് പറയുന്നതുപോലെ തന്നെ മതപരിവര്‍ത്തനത്തിനും മതമില്ലെന്ന് പറയേണ്ടിവരും. സംഘപരിവാറിന് കീഴിലുളള സംഘടനകള്‍ നടത്തുന്ന ആസൂത്രിത മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

നേഹ ദീക്ഷിത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ് ഔട്ട് ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. അസമില്‍ സംഘപരിവാര്‍ നടത്തുന്ന ഹിന്ദുവത്കരണത്തെ കുറിച്ച്...(റെപ്രസെന്റേറ്റീവ് ചിത്രങ്ങളാണ് വാർത്തയിൽ ഉപയോഗിച്ചിട്ടുള്ളത്)

ആദിവാസികള്‍

ആദിവാസികള്‍

ആദിവാസികള്‍ ഏത് മതത്തിലാണ് ഉള്‍പ്പെടുക? അവര്‍ ഹിന്ദുക്കളാണോ മുസ്ലീങ്ങളാണോ ക്രിസ്ത്യാനികളാണോ? സത്യം പറഞ്ഞാല്‍ ഈ പരിഷ്‌കൃത മതങ്ങളൊന്നും അല്ലാത്ത വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണ് ആദിവാസികള്‍.

 ഏറ്റെടുക്കുന്നതാര്?

ഏറ്റെടുക്കുന്നതാര്?

ആദിവാസികളും ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് സംഘപരിവാറുകാര്‍. എന്നാല്‍ ഇപ്പോഴും പരിഷ്‌കൃത സമൂഹങ്ങളില്‍ വീടുകളില്‍ പോലും കയറ്റാതെ മാറ്റി നിര്‍ത്തപ്പെടുന്നവരാണ് ഇന്ത്യയിലെ ആദിവാസികള്‍.

അസമില്‍ നിന്ന്

അസമില്‍ നിന്ന്

അസമില്‍ നിന്ന് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് നേഹ ദീക്ഷിത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ആദിവാസി പെണ്‍കുട്ടികളെയാണ് സംഘപരിവാര്‍ സംഘടനകള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരാനായി തട്ടിയെടുത്തത് എന്നാണ് നേഹയുടെ കണ്ടെത്തല്‍.

ഹിന്ദുവത്കരിക്കാന്‍

ഹിന്ദുവത്കരിക്കാന്‍

അസമിലെ ഗോത്ര മേഖലയില്‍ നിന്നുള്ള 31 പെണ്‍കുട്ടികളെയാണ് പഞ്ചാബിലേക്കും ഗുജറാത്തിലേയ്ക്കും കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ഇങ്ങനെ കൊണ്ടുപോയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

2015 ജൂണ്‍ 9 നാണ് ഈ കുട്ടികളെ തീവണ്ടിയില്‍ കയറ്റികൊണ്ടുപോയത്. രാഷ്ട്ര സേവിക സമിതി പ്രതിനിധിയും സേവാ ഭാരതി പ്രതിനിധിയും ആയി രണ്ട് സ്ത്രീകളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

തട്ടിക്കൊണ്ടുപോകല്‍?

തട്ടിക്കൊണ്ടുപോകല്‍?

2010 ലെ സുപ്രീം കോടതി വിധി പ്രകാരം മണിപ്പൂരിലേയും അസമിലേയും കുട്ടികളെ 12 വയസ്സിന് മുമ്പ് വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാന്‍ പാടില്ല. തമിഴ് നാട്ടിലെ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുപോയ സാഹചര്യത്തിലായിരുന്നു ഇങ്ങനെ ഒരു കോടതി വിധി.

പുല്ലുവില

പുല്ലുവില

കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കാന്‍ അസമിലെ ബാലാവകാശ കമ്മീഷന്‍ പോലീസിനോട് ഉത്തവിട്ടെങ്കിലും ഒന്നും നടന്നില്ല. എല്ലാത്തിനും സംരക്ഷണം നല്‍കാന്‍ അധികാരികള്‍ തന്നെയുണ്ട്.

ഹിന്ദുക്കളാക്കാന്‍

ഹിന്ദുക്കളാക്കാന്‍

എന്തിനാണ് കുട്ടികളെ ഇങ്ങവെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് എന്ന് ചോദ്യത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറയുന്ന മറുപടി രസകരമാണ്- ഹിന്ദു സംസ്‌കാരം പഠിക്കാനും അതനുസരിച്ച് ജീവിക്കാനും ആണത്രെ.

വ്യാജരേഖകള്‍

വ്യാജരേഖകള്‍

വ്യാജരേഖകള്‍ ചമച്ചാണ് പലപ്പോഴും അധികൃതരുടെ നീക്കങ്ങളെ സംഘപരിവാര്‍ പ്രതിരോധിച്ചത്. കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് സമ്മത പത്രം എഴുതി വാങ്ങി, അതും ഇംഗ്ലീഷ് അറിയാത്തവരില്‍ നിന്ന് ഇംഗ്ലീഷില്‍ തന്നെ!!! കു്ട്ടികളെ അസമില്‍ നിന്ന് കടത്തിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സമ്മത പത്രം തന്നെ ഉണ്ടാക്കിയത്.

നേഹ ദീക്ഷിത്

നേഹ ദീക്ഷിത്

നേഹ ദീക്ഷിത് അഞ്ച് ഘട്ടങ്ങളായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആണ് ഔട്ട് ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇവിടെ വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+