സംഘപരിവാർ ഭീക്ഷണി: ന്യൂനപക്ഷങ്ങൾക്ക് വിശ്വസിയ്ക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഹുസ്സൈൻ രണ്ടത്താണി
ദമ്മാം: നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായ സംഘപരിവാർ വർഗ്ഗീയതയെ നേരിടുന്നതിൽ കൂടെയുണ്ടാകുമെന്ന് ആത്മാർത്ഥമായി വിശ്വസിയ്ക്കാവുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളെ മാത്രമാണെന്ന് ചരിത്രകാരനും, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാഡമി ചെയർമാനുമായ ഡോ: ഹുസ്സൈൻ രണ്ടത്താണി പറഞ്ഞു.
സൗദി അറേബ്യയിലെ കിഴക്കൻ പ്രിവിശ്യ ഇടതുമുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവൻറെ കണ്ണീരൊപ്പുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ എന്നും വ്യത്യസ്തമാക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ദുരിതങ്ങൾ പേറുന്ന ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും, പിന്നോക്കക്കാർക്കും ആശ്രയിക്കാൻ കഴിയുന്നതും ഇടതുപക്ഷത്തെയാണ്. പാർലമെന്റിൽ എണ്ണം കുറവാണെങ്കിലും, പൗരത്വബില്ലിനെതിരെയും, സി എ എ യ്ക്കെതിരെയും, കർഷക ഭേദഗതിയ്‌ക്കെതിരെയും ഒക്കെ മോഡി സർക്കാരിനെതിരെ നടന്ന എല്ലാ ജനകീയ സമരങ്ങളിലും മുൻനിരയിൽ ഇടതുപക്ഷം ഉണ്ടായിരുന്നു.

ഗോവധത്തിന്റെയും, ലവ് ജിഹാദിന്റെയും, കള്ളക്കഥകൾ പ്രചരിപ്പിച്ചു മുസ്ലീങ്ങളെ വേട്ടയാടിയപ്പോഴും, മതവേഷങ്ങൾ ധരിച്ചതിനാൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീകളെ വരെ ആക്രമിച്ചപ്പോഴും, ഏറ്റവും ശക്തമായ പ്രതിരോധം തീർത്തത് ഇന്ത്യയിലെ ഇടതുപക്ഷമാണ്. പിണറായി വിജയനെപ്പോലെ തലയെടുപ്പോടെ നിന്ന് അമിത് ഷായെ വെല്ലുവിളിച്ച മുഖ്യമന്ത്രി നയിക്കുന്ന സർക്കാരിൽ തന്നെയാണ് ന്യൂനപക്ഷങ്ങൾ പ്രതീക്ഷ പുലർത്തുന്നതെന്ന് ഡോ: ഹുസ്സൈൻ രണ്ടത്താണി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കണ്ട പോലെ, അധികാരം കിട്ടാനായി സംഘപരിവാർ പാളയത്തിലേയ്ക്ക് നിരന്തരം കൂടുമാറുന്ന വലതുപക്ഷത്തിനെ ന്യൂനപക്ഷങ്ങൾക്ക് വിശ്വസിയ്ക്കാൻ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
സൂം പ്ലാറ്റ്ഫോമിൽ എം.എം.നയിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. റിയാദ് കേളി രക്ഷാധികാരി കെ പി എം സാദിഖ് വാഴക്കാട്, ബഹ്‌റൈൻ ഐ എം എം സി പ്രസിഡന്റ് മൊയ്‌തീൻ കുട്ടി പുളിക്കൽ, സൗദി ഐ എം സി സി പ്രസിഡന്റ് എ.എം.അബ്ദുള്ളകുട്ടി പുളിക്കൽ എന്നിവർ ആശംസപ്രസംഗം നടത്തി.
തുടർഭരണം ഉറപ്പാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ പാലൊളി അബ്ദുൾ റഹ്മാൻ, നിയാസ് പുളിക്കലകത്ത്, പ്രൊഫസർ അബ്ദുൾ വഹാബ്, പി.ജിജി എന്നിവരും കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുഫീദ് കൂരിയാടൻ സ്വാഗതവും, പ്രജീഷ് നന്ദിയും പറഞ്ഞു.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications