കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചിട്ടും വിടാതെ.. ഗൗരി ലങ്കേഷിനെ കൊത്തിത്തിന്ന് സംഘപരിവാർ കഴുകന്മാർ! അവർ ആഘോഷത്തിലാണ്!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
വിഷം ചീറ്റുന്ന സംഘി ഗ്രൂപ്പുകള്‍! | Oneindia Malayalam

ബെംഗളൂരു: നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഒടുവിലിതാ ഗൗരി ലങ്കേഷും. സംഘപരിവാറിനെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയതിന് കൊല ചെയ്യപ്പെട്ടവരുടെ പട്ടിക നീളുകയാണ്. ഗൗരി ലങ്കേഷില്‍ ഈ ചോരക്കളി അവസാനിക്കുമെന്ന് കരുതാനാവില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ഒരു എതിര്‍ശബ്ദത്തെക്കൂടി ഇല്ലാതാക്കാനായത് അവര്‍ ആഘോഷിക്കുകയാണ്. ഗൗരി ലങ്കേഷെന്ന കരുത്തുറ്റ മാധ്യമപ്രവര്‍ത്തക ഇല്ലാതായത് ആരെയാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്നതിനുള്ള ഉത്തരം തന്നെയാണ് ആരാണ് ആ അഞ്ജാതര്‍' എന്ന ചോദ്യത്തിനുള്ള ഉത്തരവും. അവർ തികഞ്ഞ സന്തോഷത്തിലുമാണ്.

താരങ്ങളെത്തിയത് ദിലീപിന് ബൂമറാങ്ങ്! കാവ്യ വീണ്ടും ദിലീപിന് പാരയാകുന്നു.. ജാമ്യം ഗോവിന്ദ!താരങ്ങളെത്തിയത് ദിലീപിന് ബൂമറാങ്ങ്! കാവ്യ വീണ്ടും ദിലീപിന് പാരയാകുന്നു.. ജാമ്യം ഗോവിന്ദ!

സത്യങ്ങൾ ഉറക്കെ പറയുന്നവർ

സത്യങ്ങൾ ഉറക്കെ പറയുന്നവർ

പരസ്യങ്ങള്‍ സ്വീകരിക്കാത്ത പത്രമാണ് ലങ്കേഷ് പത്രിക. അതുകൊണ്ട് തന്നെ സത്യം വിളിച്ച് പറയാന്‍ ഗൗരി ലങ്കേഷിനും ലങ്കേഷ് പത്രികയ്ക്കും പരസ്യവരുമാനത്തെ ബാധിക്കുമെന്ന് ഭയക്കേണ്ടിയുമിരുന്നില്ല. സത്യങ്ങള്‍ പുറത്ത് വരുന്നത് ഭയന്നവര്‍ ഒടുവിലാ എഴുത്തിനെ ഇല്ലായ്മ ചെയ്തിരിക്കുന്നു

മരണത്തിലും വിടാതെ

മരണത്തിലും വിടാതെ

രാജ്യം മുഴുവന്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയാണ്. ഒരു കൂട്ടരൊഴികെ. സോഷ്യല്‍ മീഡിയയില്‍ മരണശേഷവും ഗൗരി ലങ്കേഷിനെ കൊത്തിത്തിന്നുകയാണ് സംഘപരിവാറിന്റെ കഴുകന്മാര്‍.

മാധ്യമപ്രവർത്തകർ അടക്കം

മാധ്യമപ്രവർത്തകർ അടക്കം

വലത് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഞെട്ടിക്കുന്നത്. തീവ്രവലത് പക്ഷ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തിരിക്കുന്നത് കമ്മി ഗൗരി ലങ്കേഷ് ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള ഫലമാണ് ഇതെന്നുമാണ്

കേരളത്തിലെ കൊലകൾ

കേരളത്തിലെ കൊലകൾ

ഗൗരി ലങ്കേഷിന്റെ തുടര്‍ ട്വീറ്റുകളുണ്ട്. വിപ്ലവത്തില്‍ വിശ്വസിച്ചിരുന്നവര്‍ ഇപ്പോള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വിലപിക്കുന്നു എന്നാണ് ഒരു പരിഹാസം. മാത്രമല്ല ഗൗരിക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെ ആയിരുന്നുവെന്നും ചോദിക്കുന്നു

മാര്‍ക്‌സിസ്റ്റ് ശൂര്‍പ്പണഖയെ കാലപുരിക്ക് അയച്ചു

മാര്‍ക്‌സിസ്റ്റ് ശൂര്‍പ്പണഖയെ കാലപുരിക്ക് അയച്ചു

ഒരു സംഘിയുടെ ട്വീറ്റ് മാര്‍ക്‌സിസ്റ്റ് ശൂര്‍പ്പണഖയെ കാലപുരിക്ക് അയച്ചുവെന്നാണ്. കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത് നക്‌സല്‍ അനുഭാവിയായ മാധ്യമപ്രവര്‍ത്തകയെ കാലപുരിക്കയച്ചു എന്നാണ്

അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

മലയാളത്തിലും നിരവധി സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും അധിക്ഷേപം പരക്കുന്നുണ്ട്. മലയാള മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് ജി നായരുടെ ട്വീറ്റ് ഇതാണ്. ആളുകളെക്കുറിച്ച് അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് 6 മാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിര്‍ന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

നക്സൽ പ്രശ്നങ്ങളെന്ന്

നക്സൽ പ്രശ്നങ്ങളെന്ന്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറിന് പങ്കില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും ധാരാളം കാണാം. ഗൗരി ലങ്കേഷിന് ബന്ധമുണ്ടായിരുന്ന നക്‌സല്‍ സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രചരിപ്പിക്കപ്പെടുന്നു

കർണാടക സർക്കാരിനെതിരെ

കർണാടക സർക്കാരിനെതിരെ

ഗൗരി ലങ്കേഷിന്റെ അവസാന ട്വീറ്റുകളാണ് ഇതിന് തെളിവായി സംഘികള്‍ മുന്നോട്ട് വെയ്ക്കുന്നത്. മാത്രമല്ല കര്‍ണാട ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിലെ അഴിമതി പുറത്ത് കൊണ്ടുവന്നതിനുള്ള പ്രതികാരമാണ് കൊലപാതകം എന്ന തരത്തിലും പ്രചാരണം പുരോഗമിക്കുന്നു

പേരെങ്കിലും കേട്ടിട്ടുണ്ടോ

കേരളത്തിലെ സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമായ ടിജി മോഹന്‍ദാസും വെറുതെ ഇരിക്കുന്നില്ല. സത്യം പറയണം, മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമപ്രവര്‍ത്തകുണ്ട് കേരളത്തില്‍ എന്നാണ് ടിജി മോഹന്‍ദാസിന്റെ പരിഹാസം.

ഇത് ആഘോഷിക്കേണ്ട സമയമാണ് എന്ന്

ഇത് ആഘോഷിക്കേണ്ട സമയമാണ് എന്ന്

ഇത് ആഘോഷിക്കേണ്ട സമയമാണ് എന്ന് വരെ സംഘപരിവാറുകാര്‍ ട്വീറ്റുകളായും ഫേസ്ബുക്ക് പോസ്റ്റുകളായും പ്രചരിപ്പിക്കുന്നു. നേരത്തെ ബിജെപി നേതാക്കളുടെ അപകീർത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ഗൗരി ലങ്കേഷെന്ന മാധ്യമപ്രവര്‍ത്തകയെ മരണശേഷം അപമാനിക്കാന്‍ സംഘികള്‍ ഉപയോഗപ്പെടുത്തുകയാണ്

അപകീർത്തിക്കേസ്

അപകീർത്തിക്കേസ്

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പതിനായിരം രൂപ പിഴയും 6 മാസം തടവും ഗൗരി ലങ്കേഷിന് കോടതി വിധിച്ചത്. ബിജെപി എംപി പ്രഹ്‌ളാദ് ജോഷിക്കെതിരെ വാര്‍ത്ത നല്‍കിയതിനായിരുന്നു അത്.മറ്റ് പത്രങ്ങളും വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും കേസ് വന്നത് ഗൗരിക്കെതിരെ മാത്രം

English summary
Sanghpariwar celebrating the murder of Senior Journalist Gauri Lankesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X