കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ ഹൈദരാബാദിലും കാലുകുത്തിക്കില്ല...!! മംഗലാപുരത്തിന് പിന്നാലെ വീണ്ടും സംഘപരിവാര്‍ ഭീഷണി..!!

  • By അനാമിക
Google Oneindia Malayalam News

ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും സംഘപരിവാര്‍ ഭീഷണി. ഹൈദരാബാദിലും പിണറായിയെ കാലുകുത്തിക്കില്ലെന്ന് ബിജെപി എംഎല്‍എയുടെ ഭീഷണി. മാര്‍ച്ച് 19ന് ഹൈദരാബാദില്‍ സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് സംഘപരിവാറിന്റെ ഭീഷണി.

Read Also: യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു..!!ആദ്യം മിഠായി.പിന്നെ അശ്ലീല വീഡിയോ

Read Also: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം..!ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു..! വന്‍ദുരന്തം

പിണറായിയെ കാലുകുത്തിക്കില്ല

ഹൈദരാബാദിലെ ബിജെപി എംഎല്‍എയായ രാജാ സിംഗ് ആണ് പിണറായി വിജയന് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ യോഗത്തിന് അനുമതി നല്‍കരുതെന്നും ഇയാള്‍ തെലങ്കാന സര്‍ക്കാരിനോടും പോലീസിനോടും ആവശ്യപ്പെട്ടു.

പിണറായി മാത്രമാണ് പ്രശ്നം

പിണറായി എത്തിയാല്‍ തടയുമെന്നും എന്ത് ചെയ്യുമെന്ന് കാണിച്ചുകൊടുക്കാമെന്നും ഘോഷാമഹല്‍ എംഎല്‍എയായ രാജാസിങ് വീഡിയോയില്‍ പറയുന്നു. സിപിഐയ്‌ക്കോ സിപിഎമ്മിനോ യാതൊരു പ്രശ്‌നങ്ങളുമില്ല. പിണറായി പങ്കെടുക്കുന്നത് മാത്രമാണ് പ്രശ്‌നം.

മിണ്ടാതിരിക്കാനാവില്ല

നിരവധി സംഘപരിവാര്‍ സഹോദരങ്ങള്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ ഹൈദരാബാദിലെത്തിയാല്‍ തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും രാജാസിംങ് പറയുന്നു.

മഹാജനപദ യാത്ര

5 മാസം നീണ്ടുനില്‍ക്കുന്ന മഹാജനപദ യാത്രയുടെ ഭാഗമായാണ് യോഗം സിപിഎം സംഘടിപ്പിക്കുന്നത്. സമൂഹ്യനീതിയും സുസ്ഥിര വികസനവുമാണ് പദയാത്രയുടെ മുദ്രാവാക്യം. ഈ പരിപാടിയിലാണ് പിണറായി പങ്കെടുക്കുക.

മംഗലാപുരത്തിന് പിന്നാലെ

നേരത്തെ പിണറായി വിജയനെ മംഗലാപുരത്ത് കാലുകുത്തിക്കില്ലെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് പിണറായി അന്നാ പരിപാടിയില്‍ പങ്കെടുത്തത്.

English summary
Kerala CM Pinarayi Vijayan should stay away from CPm meeting in Hyd, threatens BJp MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X