ഹുമൈമ നല്ല സുഹൃത്ത്, സാനിയയുമായി പിരിയില്ല
കറാച്ചി: ടെന്നീസ് സുന്ദരി സാനിയ മിര്‍സയുമായുള്ള വിവാഹ ബന്ധം പിരിയുന്നതായുള്ള വാര്‍ത്തകള്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷോയിബ് മാലിക് നിഷേധിച്ചു. തങ്ങളുടെ ബന്ധം ശക്തമാണ്. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. കഴിയുന്നത്ര സമയം തങ്ങള്‍ ഇരുവരും ഒരുമിച്ച് ചെലവഴിക്കാറുണ്ട് എന്നും ഷോയിബ് മാലിക്ക് പറഞ്ഞു.
ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ദുബായില്‍ ഉണ്ട്. കൂടുതല്‍ സമയം ഒരുമിച്ച് കഴിയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ കായികതാരങ്ങളായ തങ്ങള്‍ക്ക് പലപ്പോഴും അതിന് കഴിയാറില്ല. എന്ന് കരുതി ഞങ്ങള്‍ വിവാഹബന്ധം പിരിയുന്നു എന്നല്ല അതിനര്‍ഥം - മാലിക് പറഞ്ഞതായി ജാങ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സാനിയ മിര്‍സയും ഷോയിബ് മാലിക്കും വിവാഹ മോചനത്തിന്റെ വക്കിലാണ് എന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും തമ്മില്‍ കാണാറില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്. മാലിക്കിന് പാക്ക് നടി ഹുമൈമ മാലിക്കുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും അകലുന്നതെന്നാണ് പരക്കെ പ്രചരിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണവും ഷോയിബ് മാലിക്ക് തള്ളിക്കളഞ്ഞു. ഹുമൈമ തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. സാനിയയുമായി പിരിയുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല. ലോകകപ്പില്‍ കളിക്കണം എന്ന് തന്നെയാണ് ആഗ്രഹം. രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് പ്രധാനമാണ്. ഞാനിപ്പോള്‍ എന്താണോ എന്നെ അതാക്കിയത് പാകിസ്താന് ക്രിക്കറ്റ് ടീമാണ്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications