'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്

ദുബായ്: കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളായിരുന്നു. സാനിയ മിര്‍സയുടെ ചില ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ഒരു അഭിമുഖത്തിനിടയില്‍ സാനിയയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഷൊയ്ബ് മാലിക് ഒഴിഞ്ഞ് മാറിയതുമായിരുന്നു ഇതിന് ആധാരം.

എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുകയോ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല. കൂടാതെ ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഇരുവരും ഒന്നിച്ചുള്ള ദി മിര്‍സ മാലിക് ടോക് ഷോയുടെ പ്രഖ്യാപനവും നടത്തിയിരുന്നു. ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സാണ് ഇരുവരും ഒന്നിച്ചുള്ള ടോക് ഷോ പ്രഖ്യാപിച്ചത്.

1

നേരത്തെ ഇതിന്റെ ഷൂട്ടിംഗിലെ ചില സ്റ്റുഡിയോ ചിത്രങ്ങള്‍ പുറത്തായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഷൊയ്ബ് സാനിയ സ്‌ക്വാഡ് എന്ന ഇന്‍സ്റ്റഗ്രാം ഫാന്‍ പേജിലാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ടോക് ഷോയുടെ ഇന്‍ട്രോ പറയുന്നതാണ് പുറത്ത് വന്ന വീഡിയോയില്‍ ഉള്ളത്. വീഡിയോ ഇതിനോടകം ശ്രദ്ധേയമാകുന്നുണ്ട്.

2

ഹായ് ഐ ആം സാനിയ, ഐ ആം ഷൊയ്ബ് ഫ്രം മിര്‍സ മാലിക് ഷോ എന്ന് ഇരുവരും പറയുന്ന വീഡിയോ ആണ് ഷൊയ്ബ് സാനിയ സ്‌ക്വാഡ് എന്ന ഇന്‍സ്റ്റഗ്രാം ഫാന്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും ടോക്ക് ഷോ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. അതേസമയം ഉര്‍ദുഫ്‌ളിക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുടേയും ഷോയുടെ പോസ്റ്റര്‍ മാത്രമാണ് ഇപ്പോഴുമുള്ളത്.

3

അടുത്തിടെ ഇന്‍സ്റ്റഗ്രാം റീലില്‍ തന്റെ ഷൂട്ടിംഗ് ഷെഡ്യൂളിനെ കുറിച്ച് സാനിയ പങ്കുവെച്ചിരുന്നു. ഒരു പാട്ടിന് അനുസരിച്ച് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം താളം പിടിച്ച സാനിയ മിര്‍ 12 മണിക്കൂര്‍ നീണ്ട ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ എന്നായിരുന്നു അടിക്കുറിപ്പായി നല്‍കിയത്. കഴിഞ്ഞ ദിവസം സി ആര്‍ എലിയട്ടിന്റെ കവിത സാനിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയിരുന്നു.

4

ഇതിന് പിന്നാലെ ഇടവേളക്ക് ശേഷം വീണ്ടും ഇരുവരുടേയും വിവാഹ മോചന വാര്‍ത്ത പ്രചരിച്ചിരുന്നു. നേരത്തേയും സാനിയ മിര്‍സ താന്‍ പ്രയാസമേറിയ ദിവസങ്ങളിലൂടെ ആണ് കടന്ന് പോകുന്നത് എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

5

ദുബായില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും പങ്കെടുത്തിരുന്നെങ്കിലും സാനിയ ഈ ചിത്രങ്ങള്‍ക്ക് പകരം മകനൊപ്പമുള്ള തന്റെ ചിത്രവും ഒരു നീണ്ട കുറിപ്പുമാണ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന അഭ്യൂഹങ്ങള്‍ വന്ന് തുടങ്ങിയത്. ഇതിന് പിന്നാലെ ഷൊയ്ബ് മാലിക് ഒരു അഭിമുഖത്തിനിടെ സാനിയ മിര്‍സയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തു.

6

ഇരുവരും തമ്മില്‍ വിവാഹ മോചിതാരാകന്‍ തീരുമാനിച്ചു എന്ന തരത്തിലായിരുന്നു പിന്നീട് പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇരുവരും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നും നിയമപരമായ നടപടി ക്രമങ്ങള്‍ മാത്രമെ വിവാഹമോചനത്തിന് ബാക്കിയുള്ളൂ എന്നുമായിരുന്നു ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പറഞ്ഞത്.

7

2010 ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസം. 2018 ലാണ് സാനിയ മിര്‍സ ഇഹ്‌സാന്‍ മിര്‍സ മാലിക്കിന് ജന്മം നല്‍കിയത്. 2022 ഓടെ ടെന്നീസില്‍ നിന്ന് മാറിനില്‍ക്കും എന്ന പ്രഖ്യാപനവും സാനിയ മിര്‍സ നടത്തിയിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+