'കൂടുതലൊന്നും പറയാനില്ല.. ഇപ്പോള്‍ എനിക്കെല്ലാം മനസിലായി'; വീണ്ടും ചര്‍ച്ചയായി സാനിയയുടെ പോസ്റ്റ്

ദുബായ്: കഴിഞ്ഞ കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍. ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും തന്നെ നടത്തിയിട്ടില്ല എങ്കിലും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

ഇതിനിടെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന ദി മിര്‍സ മാലിക് ഷോ എന്ന ടോക് ഷോയും സംപ്രേഷണം ആരംഭിച്ചിരുന്നു. ഉര്‍ദുഫ്‌ളിക്‌സ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ആണ് ദി മിര്‍സ മാലിക് ഷോ എന്ന ടോക് ഷോ സംപ്രേഷണം ചെയ്യുന്നത്. ഇപ്പോഴിതാ ഇടവേളക്ക് ശേഷം വീണ്ടും സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ പരക്കുകയാണ്.

1


പുതുവര്‍ഷത്തോട് അനുബന്ധിച്ച് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇതിന് ആധാരം. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്രകാരമാണ്. 2022 നെ കുറിച്ച് എനിക്ക് ദീര്‍ഘവും ആഴമേറിയതുമായ അടിക്കുറിപ്പ് പങ്കുവെക്കാനില്ല. പക്ഷെ എന്റെ കയ്യില്‍ കുറച്ച് ക്യൂട്ട് സെല്‍ഫികള്‍ ഉണ്ട്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. 202, ചില അവസരങ്ങളില്‍ നിങ്ങള്‍ ശരിക്കും എന്റെ പിറകില്‍ ചവിട്ടി.

2

പക്ഷേ ഇപ്പോള്‍ എനിക്ക് മനസ്സിലായി എന്നാണ് സാനിയ മിര്‍സയുടെ പോസ്റ്റ്. ഇതിനോടൊപ്പം നിങ്ങള്‍ക്ക് സത്യത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗും സാനിയ മിര്‍സ പങ്ക് വെച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഇതില്‍ സാനിയ മിര്‍സ പങ്ക് വെച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണവും സാനിയ മിര്‍സ തനിച്ചുള്ള ചിത്രവും മൂന്നാമത്തേക് മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ചിത്രവുമാണ്.

3

അതിനിടെ വിവാഹ മോചന വാര്‍ത്തകളോട് പ്രതികരിച്ച് ഷൊയ്ബ് മാലിക്ക് രംഗത്തെത്തിയിരുന്നു. വേര്‍പിരിയല്‍ തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും തങ്ങളെ വെറുതെ വിടണമെന്നും ആയിരുന്നു ഷൊയ്ബ് മാലിക് അടുത്തിടെ ഒരു ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞിരുന്നത്. വേര്‍പിരിയലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും സാനിയ മിര്‍സയും താനും ഉത്തരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

4

ഇരുവരും ഒന്നിച്ചുള്ള ചില ടി വി ഷോകള്‍ കാരണമാണ് വിവാഹ മോചന വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിടാത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഇതിനോടകം പിരിഞ്ഞാണ് താമസിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും 2010-ല്‍ ആണ് വിവാഹിതരായിത്. വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസം. 2018 ല്‍ ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക്ക് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ എന്ന കുഞ്ഞ് പിറക്കുന്നത്.

5

ഇഹ്‌സാന്റെ നാലാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന്. ഇതിന് പിന്നാലെ ആണ് ഇരുവരും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇഹ്‌സാന്റെ ജന്മദിനത്തിന് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചായിരുന്നു പങ്കെടുത്തിരുന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക്ക് പങ്കുവെച്ചെങ്കിലും സാനിയ മിര്‍സ മകനൊപ്പമുള്ള ചിത്രം മാത്രമായിരുന്നു പങ്ക് വെച്ചത്.

6

ഇതിനോടൊപ്പം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെ ആണ് താന്‍ കടന്ന് പോകുന്നത് എന്ന് പറയുന്ന പോസ്റ്റ് സാനിയ മിര്‍സ പങ്ക് വെച്ചിരുന്നു. പാകിസ്ഥാന്‍ മോഡല്‍ ആയിഷ ഒമര്‍ ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്കിടയില്‍ വിലങ്ങുതടിയായത് എന്ന തരത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ആയിഷ ഒമര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+