• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?

Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാര വിഷയം. എന്നാല്‍ ഇതിനിടെ ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സിന്റെ ദി മിര്‍സ മാലിക് ഷോയ്ക്കായി ഇരുവരും ഒന്നിച്ചെത്തും എന്ന പ്രഖ്യാപനം വന്നത്.

ഇതിന് പിന്നാലെ ഇരുവരും പരിപാടിയുടെ ഷൂട്ടിംഗിനായി സ്റ്റുഡിയോയിലിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സാനിയ മിര്‍സയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇതിന് ആധാരം.

1

സി ആര്‍ എലിയട്ടിന്റെ കവിതയാണ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി പങ്കുവെച്ചിരിക്കുന്നത്. ''നിങ്ങള്‍ മനുഷ്യനാണ്, വെളിച്ചവും ഇരുട്ടും കൊണ്ട് നിര്‍മ്മിച്ചതാണ്. അല്‍പ്പം ദുര്‍ബലമാകാന്‍ അനുവദിക്കുന്ന തരത്തില്‍ സ്വയം സ്‌നേഹിക്കുക. നിങ്ങളുടെ ഹൃദയത്തിന് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ദിവസങ്ങളില്‍ സ്വയം വിശ്രമിക്കാന്‍ പഠിക്കുക', എന്ന കവിതയാണ് സാനിയ മിര്‍സ പങ്കുവെച്ചിരിക്കുന്നത്.

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

2

ഇതോടെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വീണ്ടും സജീവമാകുന്നത്. നേരത്തേയും സാനിയ മിര്‍സ താന്‍ പ്രയാസമേറിയ ദിവസങ്ങളിലൂടെ ആണ് കടന്ന് പോകുന്നത് എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ 31 നായിരുന്നു സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും മകന്റെ ഇഹ്‌സാന്റെ നാലാം ജന്മദിനം.

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

3

ദുബായില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നെങ്കിലും സാനിയ മിര്‍സ മകനൊപ്പമുള്ള ചിത്രം മാത്രമായിരുന്നു പങ്കുവെച്ചത്. ഇതോടൊപ്പം ഒരു നീണ്ട കുറിപ്പും സാനിയ മിര്‍സ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

പിന്നീട് നവംബര്‍ ആറിന് തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു.. അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും സാനിയ മിര്‍സ പങ്കുവെച്ചു. ഇതോടെ ഇരുവരും തമ്മില്‍ വിവാഹ മോചിതാരാകന്‍ തീരുമാനിച്ചു എന്ന തരത്തില്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നും നിയമപരമായ നടപടി ക്രമങ്ങള്‍ മാത്രമെ വിവാഹമോചനത്തിന് ബാക്കിയുള്ളൂ എന്നുമായിരുന്നു ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

5

പാകിസ്ഥാന്‍ നടി ആയിഷ ഒമറിന്റെ പേര് ഷൊയിബ് മാലിക്കുമായി ബന്ധിപ്പിക്കുകയും അവരുടെ ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയും ആയിരുന്നു വിവാഹ മോചന വാര്‍ത്തകള്‍ വന്നിരുന്നത്. ഇതിനിടെ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയെന്നും അത് പരസ്യമാക്കുന്നതിന് മുമ്പ് നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാത്തിരിക്കുകയാണെന്നും ദമ്പതികളുടെ സുഹൃത്ത് അവകാശപ്പെട്ടിരുന്നു.

6

എന്നാല്‍ ഇതിനിടെയാണ് ഉര്‍ദുഫ്‌ളിക്‌സ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോം ഇരുവരും ഒന്നിച്ച് ആതിഥേയത്വം വഹിക്കുന്ന ദി മിര്‍സ-മാലിക് ഷോയുടെ പ്രൊമോയും ഓണ്‍ലൈനില്‍ പുറത്തിറക്കിയത്. മാത്രമല്ല, ഇതിന് പിന്നാലെ സാനിയ മിര്‍സയുടെ ജന്മദിനത്തിന് ഷൊയിബ് മാലിക്ക് ആശംസ അറിയിച്ചും രംഗത്തെത്തി. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ വ്യാജമാണ് എന്ന തരത്തിലും റിപ്പോര്‍ട്ട് വന്നു.

7

ഇതിന് പിന്നാലെയാണ് ദി മിര്‍സ-മാലിക് ഷോയുടെ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തായത്. ഏതായാലും സാനിയ മിര്‍സയുടെ പുതിയ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം വിവാഹ മോചന വാര്‍ത്തകളോട് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

8

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത് 2010 ലായിരുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള രണ്ട് സെലിബ്രിറ്റികളും വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. വിവാഹത്തിന് ശേഷം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ദുബായില്‍ ആയിരുന്നു താമസം. 2018 ലാണ് സാനിയ മിര്‍സ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ടെന്നീസ് ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിലൊരാളാണ്.

English summary
Sania Mirza and Shoaib Malik Divorce: what's Sania Mirza's new instagram story meant, here's details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X