കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിക്കരഞ്ഞ് സാനിയ, എന്റെ ദേശീയതയെ ചോദ്യം ചെയ്യരുത്...

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: സാനിയ മിര്‍സയെ പാകിസ്താന്റെ മരുമകളെന്ന് വിശേഷിപ്പിച്ചതിനെതിരെ താരത്തിന്റെ വികാരനിര്‍ഭരമായ പ്രതികരണം. തന്റെ ദേശീയതയെ ചോദ്യം ചെയ്യരുതെന്നാണ് സാനിയ പറഞ്ഞത്.

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാനിയ മിര്‍സ പൊട്ടിക്കരഞ്ഞത്. ജീവനുള്ളിടത്തോളം കാലം താന്‍ ഇന്ത്യക്കാരി തന്നെയായിരിക്കും. ഇന്ത്യക്കാരി എന്ന നിലയിലുള്ള തന്റെ ആത്മാഭിമാനത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും സാനിയ മിര്‍സ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

Sania Mirza Cry

രാജ്യത്തിന് വേണ്ടി എത്രയെത്ര നേട്ടങ്ങളാണ് താന്‍ സ്വന്തമാക്കിയത്. എന്നിട്ടും താന്‍ തന്റെ ദേശീയത ഇടക്കിടെ ചൂണ്ടിക്കാട്ടേണ്ടി വരുന്നു. വേറെ ഏതെങ്കിലും രാജ്യത്താണെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നും സാനിയ ചോദിക്കുന്നു.

പാകിസ്താന്റെ മരുമകള്‍ എന്ന് തന്നെ ബിജെപി നേതാവ് വിശേഷിപ്പിച്ചത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഒരു സ്ത്രീയായതുകൊണ്ടാണോ പാകിസ്താനിയെ വിവാഹം കഴിച്ചതുകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും സാനിയ അഭിമുഖത്തില്‍ ചോദിച്ചു.

തെലുങ്കാനയുടെ അംബാസഡറായതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് സാനിയ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഞാനാക്കിയത് രാജ്യത്തോടുള്ള സ്‌നേഹം വിശദീകരിക്കുന്നതെന്തിനാണെന്ന് അല്‍പം രോഷത്തോടെ തന്നെ സാനിയ ചോദിച്ചു.

തെലങ്കാന സംസ്ഥാനത്തിന്റെ അംബാസഡറായി സാനിയ മിര്‍സയെ പ്രഖ്യാപിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപി നേതാവായ കെ ലക്ഷ്മണ്‍ ആണ് സാനിയയെ പാകിസ്താന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ ബിജെപി നേതൃത്വം തള്ളി.

English summary
Won't let anyone question my Indian roots, says Sania Mirza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X