ആരും കാണുന്നില്ലെന്നത് പോലെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ചെയ്തത്.... പക്ഷേ എല്ലാവരും കണ്ടു!!!
സാനിയയുടെ സഹോദരിയുടെ വിവാഹത്തിന് സല്മാന് ഖാന് അടക്കമുള്ള ബോളിവുഡ് താരങ്ങളും എത്തിയിരുന്നു
ഹൈദരാബാദ്: ഒരു പാകിസ്താനി ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഏറെ തെറിവിളി കേട്ട ആളാണ് സാനിയ മിര്‍സ. ഷെയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ സാനിയയുടെ കൂറ് എങ്ങാട്ടാണെന്ന് പോലും ചിലര്‍ ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ സാനിയ ആ തരത്തിലുള്ള എതിര്‍പ്പുകളെയെല്ലാം ധീരമായിത്തന്നെ മറികടന്നു.
ഇപ്പോഴിതാ ഷൊയ്ബ് മാലിക് ഇന്ത്യയില്‍ ഉണ്ട്. സാനിയയുടെ സഹോദരി ആനം മിര്‍സയുടെ വിവാഹത്തിന് എത്തിയതാണ് ഷൊയ്ബ്.
വിവാഹ സത്കാരത്തിനിടെ ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും ഒരുമിച്ച് നൃത്തം വച്ചതാണ് ഇപ്പോള്‍ പല കേന്ദ്രങ്ങളിലേയും ചര്‍ച്ച. ആരും കാണാനില്ലാത്തതുപോലെ ആയിരുന്നത്രെ അവരുടെ നൃത്തം!!!

സഹോദരി
സാനിയ മിര്‍സയുടെ സഹോദരി ആനം മിര്‍സയുടെ വിവാഹമാണ് നവംബര്‍ 18ന് നടന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ഹൈദരാബാദി
സാനിയ വിവാഹം കഴിച്ചത് പാകിസ്താനില്‍ നിന്നായിരുന്നു. എന്നാല്‍ അനിയത്തി ആനത്തിന്റെ വരന് ഹൈദരാബാദില്‍ നിന്ന് തന്നെ ആണ്. അക്ബര്‍ റഷീദ് എന്നാണ് പേര്.

കിടിലന്‍ കല്യാണ്‍
സാനിയയുടെ അനിയത്തിയുടെ വിവാഹം വന്‍ ആഘോഷമായിത്തന്നെയാണ് നടത്തിയത്. കായിക രംഗത്ത് നിന്നും സിനിമ രംഗത്ത് നിന്നും ഉള്ള പ്രമുഖര്‍ പങ്കെടുത്തു.

നൃത്തം
അനിയത്തിയുടെ വിവാഹദിനത്തില്‍ ഏറെ സന്തോഷവതിയായിരുന്നു സാനിയ. അത് അവരുടെ നൃത്തത്തിലും പ്രകടമായിരുന്നു.

രണ്ട് പേരും
ആരും കാണുന്നില്ലെന്ന ഭാവത്തിലായിരുന്നത്രെ സാനിയയും ഷൊയ്ബ് മാലിക്കും ചേര്‍ന്ന് നൃത്തം ചെയ്തത്. ഡെയ്ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്!!!

സല്മാന്
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബോളിവുഡ് നടി പരിണീതി ചോപ്രയ്ക്കൊപ്പം സല്മാന് നൃത്തം ചെയ്യുകയും ചെയ്തു.

ഭൂപതിയും ജ്വാല ഗുട്ടയും
ടെന്നീസ് താരമായ മഹേഷ് ഭൂപതി ഭാര്യ ലാറയുമായാണ് എത്തിയത്. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ചടങ്ങിനെത്തിയിരുന്നു.

കുഞ്ഞനുജത്തി
എന്റെ കുഞ്ഞ് ഇപ്പോള്‍ വിവാഹിതയായ ഒരു സ്ത്രീയാണ്. എന്നാലും അവള് എന്നും എന്റെ കുഞ്ഞനുജത്തി ആയിത്തന്നെ തുടരും എന്നാണ് എന്നാണ് സാനിയ ട്വിറ്ററില്‍ കുറിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications