Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ: സാനിയ മിര്‍സയും ഷുഹൈബ് മാലികും വിവാഹ മോചനത്തിന്റെ വക്കിലാണ് എന്ന വാര്‍ത്തകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍. ഇരുവരും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. താരദമ്പതികള്‍ കഴിഞ്ഞ കുറച്ചുകാലമായി അത്ര സുഖത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകള്‍ വിവാഹ മോചനത്തിലേക്ക് സൂചന നല്‍കുന്നതുമായിരുന്നു. ഇതിനിടെയാണ് ഷുഹൈബ് മാലികിന്റെ മാനേജ്‌മെന്റ് ടീമില്‍ അംഗമായ വ്യക്തി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സാനിയ മിര്‍സയും ഷുഹൈബ് മാലികും വിവാഹ മോചനം നടത്തി എന്ന് ഷുഹൈബ് മാലികുമായി ബന്ധമുള്ള വ്യക്തി ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്.

2

വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷുഹൈബിന്റെ മാനേജ്‌മെന്റ് ടീമിലെ വ്യക്തി വിശദീകരിച്ചു. ഷുഹൈബ് തന്നെ ചതിച്ചു എന്നാണ് സാനിയ കരുതുന്നതത്രെ. തുടര്‍ന്നാണ് വേര്‍പ്പിരിയാന്‍ അവര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

3

എന്താണ് ഇരുവരും പിരിയാന്‍ കാരണം എന്ന് ഇതുവരെ വ്യക്തമല്ല. സാനിയ മിര്‍സയോ ഷുഹൈബ് മാലികോ ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. അതേസമയം, സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ സങ്കടം കലര്‍ത്തിയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി പങ്കുവയ്ക്കുന്നത്. ഷുഹൈബ് മാലിക് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

4

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുന്ന ടെലിവിഷന്‍ ഷോയില്‍ ഷുഹൈബ് മാലികിനോട് സാനിയ മിര്‍സയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അല്‍ഭുതം പ്രകടിപ്പിച്ച് വഖാര്‍ യൂനുസ് ഷോയില്‍ പ്രതികരിക്കുകയും ചെയ്തു.

5

തകര്‍ന്ന ഹൃദയം എവിടെ പോകും, അല്ലാവുനെ കണ്ടെത്താന്‍ ശ്രമിക്കും... എന്ന സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാണ് സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷുഹൈബിനൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഷുഹൈബിനെ കാണുന്നില്ല.

6

അടുത്തിടെ മകന്‍ ഇഷാന്റെ നാലാം ജന്മദിനമായിരുന്നു. സാനിയയും ഷുഹൈബും ചേര്‍ന്ന് ദുബായിലെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഷുഹൈബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ സാനിയ ഒരു ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം മകനൊപ്പമുള്ള മറ്റൊരു ഫോട്ടോയാണ് സാനിയ പങ്കുവച്ചത്.

7

2003 മുതല്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമാണ് സാനിയ മിര്‍സ. 2013 വരെ വനിതാ ടെന്നീസ് അസോസിയേഷന്റെ സിംഗിള്‍സ് റാങ്കിങില്‍ നമ്പര്‍ വണ്‍ സാനിയ ആയിരുന്നു. പ്രഫഷണല്‍ ടെന്നീസ് കരിയറിന് വിരാമം കുറിക്കാന്‍ പോകുന്നുവെന്ന് സാനിയ പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. 1986ല്‍ മുംബൈയിലാണ് സാനിയ മിര്‍സയുടെ ജനനം. ഹൈദരാബാദുകാരനാണ് പിതാവ് ഇമ്രാന്‍ മിര്‍സ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദുദ്ദീന്‍ ആണ് സാനിയയുടെ സഹോദരിയാണ് ആനം മിര്‍സയുടെ ഭര്‍ത്താവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+