അടുത്ത വിവാദം; സാനിയ മിര്‍സ പാകിസ്താന്റെ മരുമകള്‍: ബിജെപി
ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സ പാകിസ്താന്റെ മരുമകളെന്ന ബി ജെ പി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ബി ജെ പി നേതാവ് കെ ലക്ഷ്മണ് ഈ പ്രസ്താവന നടത്തിയത്. വിചിത്രമായ വാദമാണ് ബി ജെ പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെ കുറ്റപ്പെടുത്തി.
ടെന്നീസിലെ ഗ്ലാമര്‍ താരമായ സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാക്കാന് ടി ആര് എസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ ജനിച്ച് ഹൈദരാബാദില്‍ താമസിക്കുന്ന സാനിയ ലോക്കല്‍ ആളല്ല എന്നാണ് ബി ജെ പിയുടെ വാദം. തെലങ്കാനക്കാരിയല്ലാത്ത ഒരാളെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലെ യുക്തിയും പാര്‍ട്ടി ചോദ്യം ചെയ്യുന്നു.
സാനിയ മിര്‍സയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഉണ്ടാക്കിയ വിവാദത്തിലേക്ക്.

തെലങ്കാനയിലെന്ത്
തെലങ്കാന വേണമെന്നോ വേണ്ട എന്നോ സാനിയ മിര്‍സ ഒരിക്കലും പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും താരം നടത്തിയിട്ടില്ല. ഒരു പ്രക്ഷോഭത്തിലും പ്രകടനത്തിലും പങ്കെടുത്തിട്ടില്ല. പിന്നെ എന്തിനാണ് സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നത്.

താരങ്ങളില്‍ താരം
ഹൈദരാബാദ് ഇന്ത്യയ്ക്ക് സംഭാവന ചെയ്ത സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സാനിയ മിര്‍സ. വനിതാ ടെന്നീസില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസമുണ്ടായത് സാനിയയിലൂടെയാണ്.

എന്നാലും ഹൈദരാബാദിയല്ല
എന്നിരുന്നാലും സാനിയ മിര്‍സ ജന്മം കൊണ്ട് ഹൈദരാബാദിയല്ല. 1986 ല്‍ ബോംബെയിലാണ് സാനിയ ജനിച്ചത്.

വിവാഹവും പ്രശ്നം
പാകിസ്താന് ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. 2010 ലായിരുന്നു ഈ സെലിബ്രിറ്റി വിവാഹം

പാക് മരുമകള്‍
വിവാഹത്തോടെ പാകിസ്താന്റെ മരുമകളായി മാറിയോ സാനിയ മിര്‍സ. വിവാഹശേഷവും ഇന്ത്യയെ പ്രതിനിധീകരിച്ചാണ് സാനിയ കളിക്കുന്നത്.

എന്നാലും സമ്മതിക്കില്ല
പാകിസ്താനിയെ വിവാഹം ചെയ്ത സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്യുകയാണ് ബി ജെ പി.

ഹൈദരാബാദിന്റെ മകള്‍
സാനിയ മിര്‍സ ഹൈദരാബാദിന്റെ മകളാണ് എന്നാണ് ഇന്നലെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിളിച്ചത്.

മുസ്ലിം പ്രീണനം?
സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കുന്നതിലൂടെ ടി ആര് എസ് ന്യൂനപക്ഷ വോട്ടുകളാണ് ലക്ഷ്യമിടുന്നത് എന്നാണ് ആരോപണം

വിവാദപുത്രി
കളിക്കളത്തിലും പുറത്തും നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് സാനിയ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഷോയിബ് മാലിക്കുമായുള്ള വിവാഹം തന്നെ.

എന്തിനാണ് ഈ ബഹളം
രണ്ട് രാജ്യക്കാര്‍ വിവാഹം ചെയ്യുന്നതില്‍ എന്താണ് കുഴപ്പം. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയുമായി ബന്ധപ്പെട്ട് ഇക്കാര്യം വിവാദമായത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാകൂ.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications