Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിസ്റ്റ് ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് സാനിയ ... രാജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞു!

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടി വി അവതാരകനുമായ രാജ്ദീപ് സര്‍ദേശായിക്ക് ടെന്നീസ് താരം സാനിയ മിര്‍സയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ടെന്നീസ് താരമായ സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് സര്‍ദേശായി ഒരു ലൈവ് ഷോയില്‍ താരത്തോട് സെക്‌സിസ്റ്റ് ചോദ്യം ഉയര്‍ത്തിയത്.

എന്നാല്‍ സര്‍ദേശായിയുടെ ചോദ്യത്തിന് മുന്നില്‍ പതറാതെ സാനിയ മിര്‍സ ഉത്തരം പറഞ്ഞു. ആ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സാനിയ മിര്‍സയെപ്പോലെ പ്രമുഖയായ ഒരു സ്‌പോര്‍ട്‌സ് താരത്തോട് ഇത്തരമൊരു ചോദ്യം ഉയര്‍ത്തിയ സര്‍ദേശായിയെ ആളുകള്‍ വിമര്‍ശിക്കുകയും ട്രോള്‍ ചെയ്യുകയും ഉണ്ടായി. എയ്‌സ് ടു ഓഡ്‌സ് എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് നടന്ന ആ പരിപാടിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

സെറ്റിലാകാത്തതില്‍ നിരാശ

സെറ്റിലാകാത്തതില്‍ നിരാശ

കളിയൊക്കെ നിര്‍ത്തി സെറ്റിലാകുന്നില്ലേ. അമ്മയാകണ്ടേ എന്നൊക്കെയായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഞാന്‍ സെറ്റിലാകാത്തതില്‍ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പര്‍ വണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ഉയര്‍ത്തിയതോടെ രാജ്ദീപ് ശരിക്കും ഫ്‌ലാറ്റായി.

ആദ്യം കല്യാണം പിന്നെ കുട്ടി

ആദ്യം കല്യാണം പിന്നെ കുട്ടി

ആദ്യം വിവാഹം കഴിക്കുക. പിന്നെ പ്രസവിക്കുക - സ്ത്രീകള്‍ സെറ്റിലാകുക എന്ന് വെച്ചാല്‍ ഇതാണ്. എത്ര വിംബിള്‍ഡണ്‍ ജയിച്ചാലും ലോകത്തെ നമ്പര്‍ വണ്‍ ആയാലും ഇത് രണ്ടും ചെയ്തില്ലെങ്കില്‍ പിന്നെ സെറ്റിലായതായി കണക്കാക്കില്ല. സ്ത്രീകളുടെ ദുര്യോഗമാണത്. സാനിയ വീണ്ടും സ്‌കോര്‍ ചെയ്തു.

രാജ്ദീപ് മാപ്പ് പറഞ്ഞു

രാജ്ദീപ് മാപ്പ് പറഞ്ഞു

സാനിയ മിര്‍സയ്ക്ക് ഈ ചോദ്യം മോശമായി തോന്നി എന്ന് തിരിച്ചറിഞ്ഞ രാജ്ദീപ് സര്‍ദേശായി അപ്പോള്‍ത്തന്നെ ക്ഷമാപണവും നടത്തി. ഒരു പുരുഷ അത്‌ലറ്റിനോട് താന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു എന്നും മടിയേതും കൂടാതെ അദ്ദേഹം തുറന്നു സമ്മതിച്ചു.

 ഇത്ര ചെറുപ്പത്തിലേ ആത്മകഥ

ഇത്ര ചെറുപ്പത്തിലേ ആത്മകഥ

സാനിയ മിര്‍സ നിങ്ങള്‍ക്ക് 29 വയസ്സേ ആയുള്ളൂ ഇത്ര ചെറുപ്പത്തിലേ ആത്മകഥ എഴുതിയത് എന്തിനാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഒരു ആത്മകഥയെഴുതാനുള്ള കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലുണ്ടായി എന്ന് ചിരിച്ചുകൊണ്ട് തന്നെ സാനിയയുടെ ഉത്തരം. സര്‍ദേശായിയുടെ അഭിപ്രായത്തില്‍ 60 വയസ്സൊക്കെയാണ് ആത്മകഥ എഴുതാനുള്ള പ്രായം.

വിവാദങ്ങള്‍ക്ക് മറുപടി

വിവാദങ്ങള്‍ക്ക് മറുപടി

സാനിയയുടെ ജീവിതവുമായി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ക്കുള്ള മറുപടിയാണോ ആത്മകഥ എന്ന് ചോദ്യം. അങ്ങനെ പറഞ്ഞാലും തെറ്റില്ല എന്ന് സാനിയയുടെ ഉത്തരം. തന്റെ ഭാഗം ആരും കേട്ടിട്ടില്ല. ഒരു ജേര്‍ണലിസ്റ്റിനോട് സംസാരിച്ചാല്‍ പോലും അവരുടെ വ്യാഖ്യാനമാണ് ഇത് വരെ പുറത്തുവന്നത്.

ക്രെഡിറ്റ് ആര്‍ക്കാണ്

ക്രെഡിറ്റ് ആര്‍ക്കാണ്

നിങ്ങളുടെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കള്‍ക്കാണ്. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണ കിട്ടാത്ത പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളത്. അതിനൊരു ക്ലാസിക് ഉത്തരമാണ് സാനിയ നല്‍കിയത്. പെണ്‍കുട്ടികളോടല്ല അവരുടെ മാതാപിതാക്കളോടാണ് എനിക്ക് പറയാനുള്ളത്. മക്കളെ കൂട്ടിലടച്ച് വളര്‍ത്തരുത്.

കുട്ടിപ്പാവാടയും ഫത്‌വയും

കുട്ടിപ്പാവാടയും ഫത്‌വയും

മിനി സ്‌കര്‍ട്ട് ഇട്ട് കളിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദ്യം. കളി വേറെ മതം വേറെ എന്ന് ഉത്തരം. താന്‍ മുസ്ലിമാണ്. അതേ സമയം താന്‍ ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ പേഴ്‌സണല്‍ ആയിട്ടുള്ള കാര്യമാണ്.

അതിര്‍ത്തി കടന്ന പ്രണയം

അതിര്‍ത്തി കടന്ന പ്രണയം

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി അതിര്‍ത്തി കടന്ന് വിവാഹത്തിലെത്തിയ പ്രണയത്തെക്കുറിച്ചായി അടുത്ത ചോദ്യം. അത് നല്ലതല്ലേ എന്ന് സാനിയയുടെ മറുചോദ്യം. മാലിക്കുമായി പരിചയപ്പെട്ടതും പ്രണയം തുടങ്ങിയതുമെല്ലാം ബുക്കിലുണ്ടെന്നും സാനിയ പറഞ്ഞു.

ഷോയിബ് വായിച്ചോ

ഷോയിബ് വായിച്ചോ

പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബുക്ക് ഷോയിബ് മാലിക്കിന് വായിക്കാന്‍ കൊടുത്തോ എന്ന് ചോദ്യം. ഷോയിബിന് തന്നെ വിശ്വാസമാണെന്നും അതുകൊണ്ട് ബുക്ക് ഒരു സര്‍പ്രൈസ് ആയി കൊടുക്കുമെന്നും സാനിയയുടെ മറുപടി.

ഒളിംപിക്‌സ് സ്വര്‍ണം

ഒളിംപിക്‌സ് സ്വര്‍ണം

റിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം എന്നതാണ് അടുത്ത ലക്ഷ്യം എന്ന് സര്‍ദേശായിയുടെ ഒരു ചോദ്യത്തിന് മറുപടിയായി സാനിയ പറഞ്ഞു. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ ഡബിള്‍സ് കളിക്കാന്‍ ഇറങ്ങുന്നത്.

വീഡിയോ കാണാം

ഇന്ത്യ ടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായി സാനിയ മിര്‍സയുമായി നടത്തിയ അഭിമുഖം കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+