ഒരു സാധാരണ പെണ്‍കുട്ടിയുടെ മോഹങ്ങള്‍ തനിക്കുമുണ്ടെന്ന് സാനിയ
ദില്ലി: ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ഇന്ത്യന്‍ ടെന്നീസ് താരമെന്ന ബഹുമതിയുള്ള സാനിയ മിര്‍സ പറയുന്നു താനൊരു സാധാരണ പെണ്‍കുട്ടി മാത്രമാണെന്ന്. ഞാനൊരു സാധാരണ പെണ്‍കുട്ടി മാത്രമാണ്. അതിനുശേഷം മാത്രമേ ടെന്നീസ് കളിക്കാരിയെന്ന സാനിയയ്ക്ക് സ്ഥാനമുള്ളു. ഒരു സാദാ പെണ്‍കുട്ടിയെ മോഹങ്ങള്‍ തനിക്കുമുണ്ടെന്നും സാനിയ പറഞ്ഞു.
ഇന്ത്യാ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്കില്‍ റാമ്പില്‍ ചുവടുവെച്ചശേഷമാണ് സാനിയ ഇക്കാര്യം പറഞ്ഞത്. സാരിയുടുത്ത് പുതിയ ആഭരണങ്ങളുടെ ഡിസൈനുകളുമായാണ് സാനിയ റാമ്പിലെത്തിയത്. ഏതൊരു പെണ്‍കുട്ടിയെയും പോലെ ഇത്തരം ജ്വല്ലറികള്‍ താനും ഇഷ്ടപ്പെടുന്നു. ഇതൊക്കെ കഴിഞ്ഞശേഷമാണ് തനിക്ക് ടെന്നീസ് കളിയെന്ന് സാനിയ പറഞ്ഞു.

ഒരു വനിതാ സ്‌പോര്‍ട്‌സ് താരമാകുകയെന്നാല്‍ സ്ത്രീയെന്ന നിലയില്‍ വ്യത്യസ്തയാകുക എന്നര്‍ഥമില്ല. ഇതുപോലുള്ള പരിപാടികള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും സാനിയ വ്യക്തമാക്കി. വ്യാഴ്ാഴ്ചവരെ നീണ്ടു നില്‍ക്കുന്നതാണ് ഇന്ത്യാ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്ക്. ഒട്ടേറെ ജ്വല്ലറികളുടെ കലക്ഷന്‍സ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.
മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്ന് ഈയിടെ വിംബിള്‍ഡണ്‍ ടെന്നീസില്‍ സാനിയ വനിതാ ഡബിള്‍സ് കിരീടം നേടിയിരുന്നു. നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ ഗ്രാന്റ്സ്ലാം നേടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വനിതാ ഡബിള്‍സില്‍ സാനിയ ചാമ്പ്യനാകുന്നത്. ഇതിന് പിന്നാലെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിനും സാനിയയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications