Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ തന്നെ ശരി? മാലിക്കിന് അവിഹിതം, സനയുമായുള്ള വിവാഹത്തിന് പോയില്ലെന്ന് മാലിക്കിന്റെ സഹോദരി

അടുത്ത കാലത്ത് കായിക രംഗത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനം. 2010 ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം നടന്നത്. 2018 ല്‍ സാനിയ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് പേര്‍, പോരാത്തതിന് സെലിബ്രിറ്റികളും കൂടിയായതിനാല്‍ ഈ വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വിവാഹ ശേഷം ദുബായില്‍ ആയിരുന്നു ഇരുവരുടേയും താമസം. 2018 ല്‍ ആണ് സാനിയ-മാലിക് ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നത്. 2022 മുതല്‍ ആണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. പിന്നാലെ ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. 2024 ല്‍ ഷൊയ്ബ് മാലിക് പാകിസ്ഥാന്‍ നടി സന ജാവേദിനെ വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മില്‍ വിവാഹമോചിതരായി എന്നത് സ്ഥിരീകരിക്കപ്പെട്ടത്.

Sania Mirza

ഇപ്പോഴിതാ സാനിയ മിര്‍സ-ഷൊയ്ബ് മാലിക്ക് വിവാഹ മോചനത്തെക്കുറിച്ച് ഷൊയ്ബിന്റെ സഹോദരി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 2022 മുതല്‍ ദാമ്പത്യ പ്രശ്നങ്ങള്‍ കാരണം ഷൊയിബ് മാലിക്കും സാനിയ മിര്‍സയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഷൊയിബിന്റെ സനയുമായുള്ള നിക്കാഹ് ഫോട്ടോകള്‍ പലരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. അതേസമയം സാനിയയുടെ കുടുംബം ഇത് ഖുല (ഭാര്യ ആരംഭിച്ച വിവാഹമോചനം) ആണെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഷൊയിബിന്റെ സഹോദരിമാര്‍ അവരുടെ വിവാഹത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. സാനിയ മിര്‍സയില്‍ നിന്നുള്ള വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് സഹോദരിയുടെ പ്രതികരണം. ഷൊയ്ബ് മാലിക്- സാനിയ മിര്‍സ വിവാഹമോചനത്തില്‍ തങ്ങള്‍ക്ക് ആശങ്കകളുണ്ടായിരുന്നു എന്നാണ് മാലിക്കിന്റെ സഹോദരി പറഞ്ഞത് എന്ന് പാകിസ്ഥാന്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

സന ജാവേദുമായുള്ള നിക്കാഹില്‍ ഷൊയ്ബിന്റെ കുടുംബം പങ്കെടുത്തില്ല എന്നും സഹോദരി സ്ഥിരീകരിച്ചു. ഷൊയ്ബിന്റെ ആരോപിക്കപ്പെടുന്ന വിവാഹേതര ബന്ധങ്ങളില്‍ സാനിയ അതൃപ്തയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നേരത്തെ തന്നെ മാലിക്കിന്റെ വിവാഹേതരബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് സഹോദരിയുടെ പ്രതികരണം.

സാനിയയും കുടുംബവും വളരെക്കാലം വിവാഹമോചനത്തെക്കുറിച്ച് മൗനം പാലിച്ചിരുന്നു. മാലിക് സന ജാവേദിനെ വിവാഹം കഴിച്ചതിനുശേഷമാണ് അവര്‍ ആദ്യമായി വേര്‍പിരിയലിനെക്കുറിച്ച് വ്യക്തമാക്കിയത്. 2024 ജനുവരി 21 ന് സാനിയയുടെ സഹോദരി അനം മിര്‍സ സാനിയ മാസങ്ങള്‍ക്ക് മുമ്പ് ഷൊയിബില്‍ നിന്ന് വേര്‍പിരിഞ്ഞുവെന്ന് സ്ഥിരീകരിച്ചിരുന്നു. സാനിയയുടെ പിതാവ് ഇമ്രാനും മാലിക്കില്‍ നിന്ന് ഖുല വാങ്ങിയതായി വ്യക്തമാക്കിയിരുന്നു.

ഇസ്ലാമില്‍, ഖുല എന്നത് ഭാര്യ ആരംഭിക്കുന്ന വിവാഹമോചന രീതിയാണ്. ഇത് അവര്‍ക്ക് വേര്‍പിരിയാനുള്ള അവകാശം നല്‍കുന്നു. ഭര്‍ത്താവ് നല്‍കുന്ന തലാഖില്‍ നിന്ന് വ്യത്യസ്തമായി ഖുല വിവാഹമോചനത്തില്‍ തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+