ഇത് നിങ്ങള്‍ ഷൊയ്ബിനോട് ചോദിക്കുമോ? അന്ന് ഞാനും ഉത്തരം നല്‍കാം; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ സാനിയ
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഷൊയ്ബ് മാലിക്കോ സാനിയ മിര്‍സയോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം ഷൊയ്ബ് മാലിക്കിന്റെ ബന്ധുക്കള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഇതിനിടെ ഷൊയ്ബ് മാലിക്ക് വിവാഹ മോചന വാര്‍ത്തകള്‍ ശരിയല്ല എന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. എങ്കിലും സാനിയ മിര്‍സയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് മാലിക്ക് പറഞ്ഞിരുന്നു. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണമാണ് ഇതെന്നും ഈദ് ഉല് ഫിത്വറിന് പോലും തങ്ങള്‍ക്ക ഒന്നിച്ചിരിക്കാന്‍ സാധിച്ചില്ലെന്നും ഷൊയ്ബ് മാലിക്ക് പറഞ്ഞിരുന്നു. സാനിയ മിര്‍സയാകട്ടെ ഇത് സംബന്ധിച്ച് ഒരു മറുപടിയും ഇതുവരെ പറഞ്ഞിട്ടുമില്ല.

എന്നാല്‍ ഇതിനിടെ പലപ്പോഴും സാനിയ മിര്‍സയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആണ് താന്‍ കടന്ന് പോകുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സാനിയ മിര്‍സയുടെ മിക്ക പോസ്റ്റുകളും. ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ സാനിയ മിര്‍സ ഇതിനിടെ പങ്ക് വെച്ചിട്ടുമില്ല.
മകന് ഇഹ്സാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒറ്റക്കുള്ള ചിത്രങ്ങളാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും പങ്ക് വെക്കാറുള്ളത്. സാനിയയും മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന പരിപാടികള്‍ സംബന്ധിച്ച ചില കരാര്‍ ഉള്ളതിനാലാണ് വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശേഷം ഇതാദ്യമായി പരസ്യമായി ഷൊയ്ബ് എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സാനിയ.
അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സാനിയ മിര്‍സ തനിക്ക് നേരെ വന്ന ഒരു ചോദ്യത്തോട് പ്രതികരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കരിയറിനും ജീവിതത്തിനും ഇടയില്‍ എങ്ങനെയാണ് കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു സാനിയ മിര്സയോടെ ഒരാള്‍ ചോദിച്ചത്. ഇതിന് സാനിയ മിര്‍സ നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഷൊയിബ് മാലിക് എങ്ങനെയാണോ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് അതുപോലെ തന്നെ താനും അത് കൃത്യമായി ചെയ്യുന്നുണ്ടെന്നായിരുന്നു സാനിയ മിര്‍സയുടെ മറുപടി. മാധ്യമങ്ങള്‍ ഇതേ ചോദ്യം ഷൊയിബിനോടും ചോദിച്ചാല്‍ താന്‍ മറുപടി നല്‍കുമെന്നും സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
2010 ഏപ്രില്‍ 12 ന് ആയിരുന്നു ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സ വിവാഹം. വിവാഹശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. 2018 ഒക്ടോബര്‍ 30 ന് ആണ് ഇഹ്സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് സാനിയ -മാലിക് ദമ്പതികള്‍ക്ക് ജനിക്കുന്നത്. ഇഹ്സാന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയയും മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്.
ഇതിന് ശേഷം ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സയുടെ ജന്മദിനത്തില് ആശംസ അറിയിച്ചിരുന്നു. സംവിധായിക ഫറ ഖാന്റെ ജന്മദിനത്തിന് ആശംസയറിയിച്ച് ഷൊയ്ബ് മാലിക്ക് പങ്ക് വെച്ച ഫോട്ടോയും സാനിയ മിര്സയ്ക്കൊപ്പമുള്ളതായിരുന്നു. എന്നാല്‍ സാനിയ ഇക്കാലത്തിനിടെ മിര്‍സ മാലിക് ടോക് ഷോയുടെ ഭാഗമായുള്ള പോസ്റ്റര്‍ മാത്രമാണ് ഷൊയ്ബ് മാലിക്കിനൊപ്പമുള്ളതായി പങ്ക് വെച്ചത്. എന്നാല്‍ ഇഹ്സാന്റെ മറ്റ് കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചിത്രം സാനിയ പങ്ക് വെക്കാറുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications