ഇഹ്‌സാന്റെ നേട്ടം ആഘോഷിച്ച് സാനിയയും മാലിക്കും; അപ്പോള്‍ വിവാഹമോചനമോ?
ഇന്ത്യന്‍ വനിതാ ടെന്നീസ് മുന്‍താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റ്ന്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ ഒരു വര്‍ഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇരുവരും വിവാഹ മോചന വാര്‍ത്തകളോടാ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാനിയയും മാലിക്കുമായി അടുത്തവൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്കിന്റെ നാലാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പിന്നീട് സാനിയ ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങളൊന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നില്ല. ഷൊയ്ബിന്റെ ജന്മദിനത്തിനും സാനിയ ആശംസകള്‍ നേര്‍ന്നിരുന്നില്ല.

എന്നാല്‍ ഷൊയ്ബ് മാലിക്കാകട്ടെ സാനിയ മിര്‍സയുടെ ജന്മദിനത്തിന് ആശംസകള്‍ നേരുകയും ചിത്രം പങ്ക് വെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒരു ചാനല്‍ പരിപാടിയുടെ ഭാഗമായി ഒന്നിച്ച് ഒരു വേദിയില്‍ എത്തിയിരുന്നു. ദി മിര്‍സ മാലിക് ഷോ എന്നായിരുന്നു ഇതിന്റെ പേര്. ഈ പരിപാടിയുടെ പോസ്റ്ററുകള്‍ ഇരുവരും പങ്ക് വെച്ചത് വൈറലായിരുന്നു.
സാനിയയും ഷൊയബ് മാലിക്കും മകനൊപ്പമുള്ള ചിത്രങ്ങളെ വെവ്വേറെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഇഹ്‌സാന്‍ മിര്‍സ മാലിക് കൈവരിച്ച നേട്ടത്തിന്റെ സന്തോഷം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും. ഇഹ്‌സാന്‍ അടുത്തിടെ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടിയിരുന്നു. ഷൊയ്ബ് മാലിക് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സാനിയ മിര്‍സ നിയന്ത്രിക്കുന്ന ഇഹ്‌സാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും നീന്തല്‍ മത്സരത്തിന് ശേഷം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണയും താരദമ്പതികള്‍ ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2010 ല്‍ ആയിരുന്നു സാനിയ മിര്‍സ-ഷൊയ്ബ് മാലിക്ക് വിവാഹം. ഇന്ത്യയിലും പാകിസ്ഥാനിലും ഇവരുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു.
അതേസമയം വിവാഹ ശേഷം പാകിസ്ഥാനിലോ ഇന്ത്യയിലോ ജീവിക്കാതെ ദുബായില്‍ ജീവിക്കാനാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തീരുമാനിച്ചത്. 2018 ല്‍ ആണ് സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലിക്കിനും ഇഹ്സാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുഞ്ഞ് പിറന്നത്.












Click it and Unblock the Notifications