ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!

മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഇരുവരും തമ്മില്‍ വിവാഹ മോചനത്തിന്റെ വക്കിലാണെന്നും പിരിഞ്ഞ് താമസിക്കുകയാണ് എന്നുമായിരുന്നു പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിന് പിന്നാലെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ടോക്ക് ഷോ പ്രഖ്യാപിച്ച് പാക്കിസ്ഥാനി ഉറുദു ഒടിടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്ളിക്സ് രംഗത്തെത്തിയിരുന്നു. പിന്നാലെ സാനിയ മിര്‍സയ്ക്ക് വൈകാരികമായ ജന്മദിനാശംസ നേര്‍ന്ന് ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റും വന്നിരുന്നു. ഇപ്പോഴിതാ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ടോക്ക് ഷോയിലെ ചില ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

1

സമാ ഇംഗ്ലീഷ് എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോക്ക് ഷോയുടെ ഷൂട്ടിംഗില്‍ ഇരുവരും പങ്കെടുക്കുന്ന ചില ചിത്രങ്ങളും സമാ ഇംഗ്ലീഷ് പുറത്ത് വിട്ടിട്ടുണ്ട്. വെള്ളിയാഴ്ച ദുബായില്‍ ഷൂട്ടിംഗ് ആരംഭിച്ച മിര്‍സ മാലിക് ഷോയുടെ സെറ്റില്‍ ആണ് ഇരുവരും ഉള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്‌ലഷ്, വെല്‍വെറ്റ് നീല സോഫകളില്‍ ഇരിക്കുകയും സമീപത്ത് നില്‍ക്കുകയും ചെയ്യുന്ന ഇരുവരുടേയും ചില ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

2


ഹാഫ് കോട്ടും ക്രൂ നെക്ക് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടും പാന്റ്‌സും സ്വീഡ് ഷൂസുമാണ് ഷൊയ്ബ് മാലിക്കിന്റെ വേഷം. സാനിയ നീളമുള്ള ബീജ് ട്യൂണിക്കും പാന്റ്സും വെള്ള, ഫുള്‍സ്ലീവ് ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ഫോട്ടോക്കായി പോസ് ചെയ്യുന്ന ചിത്രവും ഉണ്ട്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവയെല്ലാം. ഇവ പുറത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളില്‍ വീണ്ടും വഴിത്തിരിവായിരിക്കുകയാണ്.

3

അതേസമയം വിവാഹമോചന വാര്‍ത്തകളോട് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇത്തരം വാര്‍ത്തകളെ അവഗണിക്കൂ എന്ന് ഷൊയ്ബ് മാലിക് പ്രതികരിച്ചതായിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് മുന്‍പ് മകന്‍ ഇഹ്സാന്‍ മിര്‍സ മാലികിന്റെ ജന്മദിനത്തില്‍ ആണ് ഇരുവരും പരസ്യമായി ഒന്നിച്ചെത്തിയത്. മകന്റെ ജന്മദിനത്തില്‍ ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നതാണ്.

4

അതേസമയം സാനിയ മിര്‍സയാകട്ടെ മകനൊപ്പമുള്ള തന്റെ ചിത്രം മാത്രമാണ് പങ്ക് വെച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയത്. ഇതിന് പിന്നാലെ ഷൊയ്ബ് മാലിക്ക് ഒരു ഷോയ്ക്കിടെ സാനിയയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്കറിയില്ല എന്ന് മറുപടി പറഞ്ഞതോട് പലരും വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. പിന്നീട് മാലിക്കുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇരുവരും വിവാഹമോചനം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കും എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു.

5

2010 ലായിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. വിവാഹത്തിന് ശേഷം ദുബായില്‍ ആയിരുന്നു ഇരുവരുടേയും താമസം. 2022 പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെന്നീസ് ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിലൊരാളാണ്.

സാനിയയുടെ മാലിക്കിന്റേയും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+