Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്

മുംബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറെനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ ജന്മദിനത്തോടനുബന്ധിച്ച് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇരുവര്‍ക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചത്.

ഇതിന് പിന്നാലെ ഇരുവരും അകന്ന് താമസിക്കുകയാണ് എന്നും നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ മാത്രമെ ഇനിയുള്ളൂ എന്ന തരത്തിലായിരുന്നു പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനിടെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ചുള്ള ടോക്ക് ഷോയുടെ പ്രഖ്യാപനം വന്നത്. പാക്കിസ്ഥാനി ഉറുദു ഒടിടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്ളിക്സ് ആണ് സാനിയയും ഷുഹൈബും ഒരുമിച്ചുള്ള റിയാലിറ്റി ഷോ പ്രഖ്യാപനം നടത്തിയത്.

1

Image Credit- Twitter

ഇതിന് പിന്നാലെ ഷൊയ്ബ് മാലിക് സാനിയ മിര്‍സയുടെ ജന്മദിനത്തിന് ഹൃദയഹാരിയായ കുറിപ്പോടെ ഒരു ആശംസയും പങ്കുവെച്ചിരുന്നു. ഏതായാലും സംഭവത്തെ കുറിച്ച് ഇതുവരേയും സാനിയ മിര്‍സയോ ഷൊയ്ബ് മാലിക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടേയും മുന്‍ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ സാനിയ മിര്‍സയുടെ ബാല്യകാല സുഹൃത്ത് മുഹമ്മദ് സൊഹ്റാബ് മിര്‍സയുമായുള്ള ബന്ധമാണ് ചര്‍ച്ചയാകുന്നത്.

25

Image Credit- Twitter

ബാല്യകാല സുഹൃത്തായ മുഹമ്മദ് സൊഹ്റാബ് മിര്‍സയുമായി സാനിയയുടെ വിവാഹനിശ്ചയം പോലും കഴിഞ്ഞിരുന്നു. ഹൈദരാബാദിലെ ജനപ്രിയ ബേക്കറി ശൃംഖലയായ 'യൂണിവറല്‍ ബേക്കേഴ്സ്' ഉടമയായിരുന്നു സൊഹ്റാബ് മിര്‍സ. സാനിയ മിര്‍സയ്ക്ക് കുട്ടിക്കാലം മുതല്‍ അറിയുന്ന ആളായിരുന്നു സൊഹ്റാബ് മിര്‍സ. ഒരുമിച്ച് വളര്‍ന്ന ഇരുവരും 2009 ജൂലൈയില്‍ മോതിരം മാറല്‍ ചടങ്ങ് വരെ നടത്തിയിരുന്നു.

3

എന്നാല്‍ പിന്നീട് ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതോടെ സാനിയയും സൊഹ്‌റാബും പരസ്പരം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് 6 മാസത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത് എന്നാണ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഹൈദരാബാദിലെ സെന്റ് മേരീസ് കോളേജില്‍ വെച്ചാണ് സൊഹ്റാബ് സാനിയയെ പരിചയപ്പെടുന്നത്. അതേ കോളേജില്‍ കൊമേഴ്സ് പഠിച്ച സൊഹ്‌റാബ് യു കെയില്‍ നിന്ന് എം ബി എ ബിരുദം കരസ്ഥമാക്കി.

4

അതേസമയം ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും ഉലച്ചിലൊന്നുമില്ലാതെ തുടരുന്നുണ്ട്. 2010 ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം നടന്നത്. 2018 ല്‍ സാനിയ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വിവാഹ ശേഷം ദുബായില്‍ ആയിരുന്നു ഇരുവരുടേയും താമസം. മകന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും അവസാനമായി പൊതുപരിപാടിയില്‍ ഒന്നിച്ച് എത്തിയത്.

5

2022 ഓടെ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ മിര്‍സ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ ഏറ്റവും ജനകീയമായ മുഖങ്ങളിലൊന്നാണ് സാനിയ മിര്‍സ. 2003 മുതല്‍ സാനിയ മിര്‍സ ടെന്നീസ് കോര്‍ട്ടിലുണ്ട്. ടെന്നീസ് ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് സാനിയ മിര്‍സ. മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്കായി മഹേഷ് ഭൂപതി, ലിയാണ്ടര്‍ പേസ് എന്നിവര്‍ക്കൊപ്പം മികച്ച വിജയം സമ്മാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+