മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗില്‍ സഞ്ജയ് ദത്തിന് ടീം, ആരൊക്കെ കളിക്കും?
മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് മാസ്‌റ്റേഴ്‌സ് ലീഗിലേക്ക്. ദുബായ് ആസ്ഥാനമായി നടക്കാനിരിക്കുന്ന മാസ്‌റ്റേഴ്‌സ് പ്രീമിയര്‍ ലീഗിലെ ഒരു ടീമിനെ സഞ്ജയ് ദത്ത് വാങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടക്കുക.
സഞ്ജയ് ദത്ത് ജയിലില്‍ ആയതിനാല്‍ ഭാര്യ മാന്യതയാണ് ടീമിന്റെ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തീര്‍ത്തത്. ടീമിന്റെ പേരോ മറ്റ് വിവരങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. ദത്ത് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് വരെ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയാകും ടീമിന്റെ ചുമതലകള്‍ വഹിക്കുക. ടീമിനെക്കുറിച്ച് മാന്യതയ്ക്ക് പറയാനുള്ളത്..

സ്‌പോര്‍ട്‌സിനോട് കമ്പം
സ്‌പോര്‍ട്‌സിനോട് വളരെ താല്‍പര്യമുള്ള കുടുംബമാണ് തങ്ങളുടേത്. പ്രത്യേകിച്ച് സഞ്ജയ് ദത്തിന്. ചെറുപ്പം മുതലേ അങ്ങനെയാണ് ഈ ഇഷ്ടം കൊണ്ടാണ് ടീമിനെ വാങ്ങിയിരിക്കുന്നതും.
ഞങ്ങള്‍ക്കും ക്രിക്കറ്റ് ഇഷ്ടം
എല്ലാ ഇന്ത്യക്കാരെയും പോലെ തങ്ങള്‍ക്കും ക്രിക്കറ്റ് ഇഷ്ടമാണ്. എം സി എല്‍ ഒരു ഹിറ്റാകും എന്നാണ് പ്രതീക്ഷ - എം സി എല്ലില്‍ പണം മുടക്കുന്നതിനെക്കുറിച്ച് മാന്യത പറയുന്നു.

സ്‌പോര്‍ട്‌സില്‍ ആദ്യമായിട്ടല്ല
സ്‌പോര്‍ട്‌സില്‍ ദത്ത് പണമിറക്കുന്നത് ആദ്യമായിട്ടല്ല. 2012 ല്‍ രാജ് കുന്ദ്രയ്‌ക്കൊപ്പം സഞ്ജയ് ദത്ത് സൂപ്പര്‍ ഫൈറ്റ് ലീഗിന് രൂപം കൊടുത്തിരുന്നു.

സേവാഗും പങ്കെടുക്കും
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് എം സി എല്ലില്‍ പങ്കെടുക്കാന്‍ വേണ്ടി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ലാറയും കല്ലിസും
ബ്രയാന്‍ ലാറ, ജാക് കല്ലിസ് തുടങ്ങിയ പ്രമുഖരും ടൂര്‍ണമെന്റിന് എത്തുന്നുണ്ട്.












Click it and Unblock the Notifications