ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍
മുംബൈ : മുംബൈ സ്‌ഫോടനക്കേസില്‍ പുണെയിലെ യേര്‍വാഡ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍. മകള്‍ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയാണ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത്.
പുണെ ഡിവിഷണല്‍ കമീഷണര്‍ വികാസ് ദേശ്മുഖാണ്പരോള്‍ അനുവദിച്ചത്.1993 ലെ മുംബൈ സ്‌ഫോടനത്തിനിടെ അനധികൃതമായി ആയുധം കയ്യില്‍ വെച്ചു എന്നതാണ് സഞ്ജയ് ദത്തിനെതിരായ കേസ്.

2013 ലാണ് ദത്തിന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് അനുഭവിക്കേണ്ടത്.
2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.എ.കെ 56 റൈഫിളും പിസ്റ്റലും മുംബൈയിലെ വീട്ടില്‍ നിന്നു കണ്ടെടുത്തതോടെയാണ് സഞ്ജയ് ദത്ത് സ്‌ഫോടന ഗൂഢാലോചന കേസില്‍ പ്രതിയാകുന്നത്












Click it and Unblock the Notifications