കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍

  • By Aswathi
Google Oneindia Malayalam News

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനുവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചു. പതിനാല് ദിവസത്തേക്കാണ് പരോള്‍.

ചികിത്സാര്‍ത്ഥമുള്ള പരോളാണ് അനുവദിച്ചിരിക്കുന്നത്. കാലില്‍ രക്തം കട്ടപിടിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ചൂണ്ടിക്കാട്ടി വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പരോള്‍. നേരത്തെ ജയിലില്‍ വച്ച് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിന് ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. മറ്റ് പല അസുഖങ്ങളുമുള്ള സഞ്ജയ് ദത്തിന് എല്ലാ മസവും പരിശോധന നടത്താറുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

Sanjay Dutt

മുംബൈ യേര്‍വാഡെ ജയില്‍ അധികൃതരാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് സഞ്ജയിദത്ത് ഒരു മാസത്തെ പരോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടാഴ്ചത്തെ പരോളാണ് ജയില്‍ അധികൃതര്‍ അനുവധിച്ചിട്ടുള്ളത്. പരോള്‍ ആവശ്യപ്പെട്ട് സഞ്ജയ് ദത്ത് മുമ്പ് നല്‍കിയ അപേക്ഷ പൂനെ പൊലീസ് തള്ളിയിരുന്നു.

1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് നടന്‍ യെര്‍വാഡ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. കേസിന്റെ വിചാരണ വേളയില്‍ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷയേ താരം അനുഭവിക്കേണ്ടതുള്ളൂ.

English summary
Actor Sanjay Dutt was granted a two-week parole by Yerawada Jail authorities on account of medical reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X