സഞ്ജയ് ദത്തിന് ജയിലില്‍ ബിയറും റമ്മും?
നാഗ്പൂര്‍: മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് യെര്‍വാഡ ജയിലില്‍ ബിയറും റമ്മും നല്‍കുന്നതായി ആക്ഷേപം. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിനോദ് താവ്‌ദെയാണ് ഗുരുതരമായ ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ താര രാജാവിനെ പരിചരിക്കാനും സഹായിക്കാനുമായി ക്യൂ നില്‍ക്കുകയാണെന്നും ആരോപണമുണ്ട്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സഞ്ജയ് ദത്തിനെ പരിചരിക്കുന്നുണ്ട്. ദത്തിന് യെര്‍വാഡ ജയിലില്‍ ഇഷ്ടം പോലെ ബിയറും റമ്മും കിട്ടുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ നിയമസഭയിലാണ് ബി ജെ പി നേതാവ് കൂടിയായ വിനോദ് താവ്‌ദെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംസ്ഥാനത്ത് ദയനീയമാണ്.

നേരത്തെ ഭാര്യയ്ക്ക് അസുഖമാണ് എന്ന കാരണം പറഞ്ഞ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത് വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ച് ഒക്ടോബര്‍ 1 നാണ് ദത്തിന് ആദ്യം പരോള്‍ അനുവദിച്ചത്. രണ്ടാഴ്ച കൂടി ഈ പരോള്‍ നീട്ടി നല്‍കിയിരുന്നു. ഇതിനും പുറമെയാണ് ഭാര്യ മാന്യതയ്ക്ക് സുഖമില്ല എന്ന കാരണം പറഞ്ഞ് ദത്തിന് വീണ്ടും പരോള്‍ നല്‍കിയിരിക്കുന്നത്.
1993 ല്‍ നടന്ന സീരിയല്‍ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ബോൡവുഡ് താരമായ സഞ്ജയ് ദത്തിനെ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. വിചാരണ കാലയളവില്‍ ഒന്നരവര്‍ഷം ദത്ത് ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനാല്‍ ഇനി 42 മാസം കൂടി ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതി.












Click it and Unblock the Notifications