അഭിനയിച്ച് കിട്ടുന്ന കോടികളേക്കാള്‍ ജയിലില്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വിലയുണ്ട്;സഞ്ജയ് ദത്ത്
മുംബൈ: സിനിമയില്‍ അഭിനയിച്ച് കിട്ടുന്ന കോടികളേക്കാള്‍ വലുതാണ് ജയിലില്‍ അധ്വാനിച്ച് കിട്ടുന്ന പണത്തിന് വിലയുണ്ടെന്ന് സഞ്ജയ് ദത്ത് പറയുന്നു. മുംബൈ സ്ഫോടന കേസില്‍ ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്ത് ഇപ്പോള്‍ കരവിരുതുള്ള ഒരു ശില്‍പ്പിയാണ്.അഭിനയത്തില്‍ എന്ന പോലെ ബാഗ് നിര്‍മ്മാണത്തിലും വൈദഗ്ധ്യം നേടി കഴിഞ്ഞു നടന്.
ചണനാരു കൊണ്ട് നിര്‍മ്മിക്കുന്ന ബാഗില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ബാഗ് നിര്‍മ്മിച്ചാല്‍ ലഭിക്കുന്നത് 30 പൈസയാണ്. ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നും ചില്ലി പൈസ പോലും സഞ്ജയ് ചിലവാക്കുന്നില്ല എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. പണം കൂട്ടി വെയ്ക്കുന്നതിന് പിന്നില്‍ സഞ്ജയക്ക് പറയാന്‍ കാരണവും ഉണ്ട്.

ജയിലില്‍ നിന്നും പുറത്ത് വരുമ്പോള്‍ താന്‍ പണിയെടുത്ത് കിട്ടിയ പണം കൊണ്ട് മക്കള്‍ക്ക് എന്തെങ്കിലും സമ്മാനം വാങ്ങണം. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കോടികള്‍ സമ്പാദിക്കുന്ന താരം കോടികളേക്കാള്‍ വില നല്ക്കുന്നത് തുച്ഛമായ പൈയയാണെങ്കിലും ജയിലില്‍ നിന്നും ലഭിക്കുന്ന പണത്തിന് തന്നെയാണ്.
1993 ലെ മുംബൈ സ്ഫോടന കേസില്‍ അഞ്ച് വര്‍ഷത്തേക്കാണ് കോടതി താരത്തെ ശിക്ഷിച്ചത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയക്കുകയാണ്. ഫെബ്രുവരി 25ന് താരം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications