കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനയിച്ച് കിട്ടുന്ന കോടികളേക്കാള്‍ ജയിലില്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വിലയുണ്ട്;സഞ്ജയ് ദത്ത്‌

  • By Neethu
Google Oneindia Malayalam News

മുംബൈ: സിനിമയില്‍ അഭിനയിച്ച് കിട്ടുന്ന കോടികളേക്കാള്‍ വലുതാണ് ജയിലില്‍ അധ്വാനിച്ച് കിട്ടുന്ന പണത്തിന് വിലയുണ്ടെന്ന് സഞ്ജയ് ദത്ത് പറയുന്നു. മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്ത് ഇപ്പോള്‍ കരവിരുതുള്ള ഒരു ശില്‍പ്പിയാണ്.അഭിനയത്തില്‍ എന്ന പോലെ ബാഗ് നിര്‍മ്മാണത്തിലും വൈദഗ്ധ്യം നേടി കഴിഞ്ഞു നടന്‍.

ചണനാരു കൊണ്ട് നിര്‍മ്മിക്കുന്ന ബാഗില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ബാഗ് നിര്‍മ്മിച്ചാല്‍ ലഭിക്കുന്നത് 30 പൈസയാണ്. ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നും ചില്ലി പൈസ പോലും സഞ്ജയ് ചിലവാക്കുന്നില്ല എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. പണം കൂട്ടി വെയ്ക്കുന്നതിന് പിന്നില്‍ സഞ്ജയക്ക് പറയാന്‍ കാരണവും ഉണ്ട്.

1453356486-06-1452072425-sanjay-dutt

ജയിലില്‍ നിന്നും പുറത്ത് വരുമ്പോള്‍ താന്‍ പണിയെടുത്ത് കിട്ടിയ പണം കൊണ്ട് മക്കള്‍ക്ക് എന്തെങ്കിലും സമ്മാനം വാങ്ങണം. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കോടികള്‍ സമ്പാദിക്കുന്ന താരം കോടികളേക്കാള്‍ വില നല്‍ക്കുന്നത് തുച്ഛമായ പൈയയാണെങ്കിലും ജയിലില്‍ നിന്നും ലഭിക്കുന്ന പണത്തിന് തന്നെയാണ്.

1993 ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തേക്കാണ് കോടതി താരത്തെ ശിക്ഷിച്ചത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയക്കുകയാണ്. ഫെബ്രുവരി 25ന് താരം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
sanjay dutt has making bags in jail and collecting money for buying gift for his children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X