Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്തിന്റെ ജയില്‍ മോചനം വികാരഭരിതമായ ദിവസമെന്ന് സഹോദരി

മുംബൈ: സഹോദരന്‍ സഞ്ജയ് ദത്തിന്റെ ജയില്‍ മോചനദിവസം ഏറെ വികാരഭരിതമാണെന്ന് സഹോദരി പ്രിയ ദത്ത്. സഞ്ജയ് ദത്തിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവ് സന്തോഷകരമായ ഈ ദിവസം കാണാന്‍ ജീവിച്ചിരിക്കണമായിരുന്നെന്നും പ്രിയ പറഞ്ഞു.

സഹോദരന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ വലിയ പരിപാടികളാണ് താനും ഭര്‍ത്താവും കുട്ടികളും ചേര്‍ന്ന് ആലോചിച്ചത്. വീടുനിറയെ അലങ്കരിച്ചു. വീട്ടിലേക്ക് സ്വാഗതമെന്ന് എഴുതിയ പോസ്റ്ററുകള്‍ പതിച്ചു. കുട്ടികള്‍ അമ്മാവന് നല്‍കാനായി കാര്‍ഡുകള്‍ തയ്യാറാക്കി. അങ്ങിനെ പലവിധത്തിലുള്ള ഒരുക്കങ്ങളാണ് തങ്ങള്‍ നടത്തിയതെന്ന് പ്രിയ പറയുന്നു.

priyadutt

23 വര്‍ഷമായി തങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കാണ് ഇന്നേദിവസം അറുതിയായത്. പലതരത്തിലുള്ള ഉയര്‍ച്ചതാഴ്ചകളാണ് ഈ കാലയളവില്‍ ഉണ്ടായത്. സഹോദരന്റെ കേസിനെ ഓര്‍ത്ത് പിതാവ് ഏറെ ദു:ഖിതനായിരുന്നു. എല്ലാ കേസുകളും ഒഴിവായി സ്വതന്ത്രനായി മകന്‍ തിരിച്ചുവരുമ്പോള്‍ സന്തോഷം പങ്കുവെക്കാന്‍ പിതാവ് തീര്‍ച്ചയായും ജീവിച്ചിരിക്കണമായിരുന്നെന്നും പ്രിയ ദത്ത് പറഞ്ഞു.

1993ലെ ബോംബെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്തിന് സുപ്രീംകോടതി 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. വിചാരണ വേളയില്‍ 18 മാസം തടവ് അനുഭവിച്ചതിനാല്‍ ശേഷിക്കുന്ന കാലം ജയിലില്‍ കഴിയാനായിരുന്നു വിധി. തുടര്‍ന്ന് യര്‍വാഡ ജയിലിലെ തടവുകാരനായ ദത്തിനെ നല്ല നടപ്പിനെ തുടര്‍ന്ന് 7 മാസത്തെ ഇളവോടെ സ്വതന്ത്രനാക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+