കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാകയ്ക്ക് സല്യൂട്ടടിച്ച് വെറും 450 രൂപയുമായി സഞ്ജയ് ദത്ത് ജയില്‍ മോചിതനായി, കാണൂ

Google Oneindia Malayalam News

പൂനെ: മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. പൂനെ യേര്‍വാഡ ജയിലില്‍ നിന്നാണ് സഞ്ജയ് ദത്ത് മോചിതനായത്. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് അദ്ദേഹത്തെ അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. ദേശീയ പതാകയെ സല്യൂട്ട് ചെയ്താണ് നടന്‍ പുറത്തിറങ്ങിയത്.

വ്യാഴാഴ്ച രാവിലെ 8.42 ഓടെയാണ് നടന്‍ പുറത്തിറങ്ങിയത്. അദ്ദേഹത്തെ സ്വീകരിയ്ക്കാന്‍ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് എന്നിവര്‍ എത്തിയിരുന്നു. ജൂണ്‍ പകുതിയോടെയാണ് അദ്ദേഹത്തിന്റെ ശിക്ഷ അവസാനിയ്‌ക്കേണ്ടിയിരുന്നത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് നേരത്തേ മോചിപ്പിച്ചത്.

ദത്തിന് മോചനം

ദത്തിന് മോചനം

മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. പൂനെ യേര്‍വാഡ ജയിലില്‍ നിന്നാണ് സഞ്ജയ് ദത്ത് മോചിതനായത്.

എന്തുമാകാം

എന്തുമാകാം

ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ ആയെങ്കിലും ഒട്ടേറെ തവണ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഏകദേശം നാലു മാസത്തോളം പരോള്‍ പ്രകാരം അദ്ദേഹം ജയിലിന് പുറത്തായിരുന്നു.

450 രൂപ

450 രൂപ

ദൈംനദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് ശേഷം ബാക്കിയായ 450 രൂപയുമായാണ് പടിയിറക്കം.

എതിര്‍ ഹര്‍ജി

എതിര്‍ ഹര്‍ജി

സഞ്ജയ് ദത്തിന്റെ ജയില്‍ മോചനത്തെ ചോദ്യം ചെയ്ത് ബോംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു

സമ്പാദ്യം

സമ്പാദ്യം

കടലാസ് ബാഗും മറ്റും നിര്‍മ്മിച്ചതിലൂടെ സഞ്ജയ് ദത്ത് 38000 രൂപ സമ്പാദിച്ചതായി ജയില്‍ അധികൃതര്‍ പറഞ്ഞു

പ്രതിഷേധം

പ്രതിഷേധം

ദത്തിനെ മോചിപ്പിയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു

അറസ്റ്റ്

അറസ്റ്റ്

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് നടനെ മോചിപ്പിച്ചത്

നല്ല നടപ്പ്

നല്ല നടപ്പ്

നല്ല നടപ്പിന്റെ പേര് പറഞ്ഞാണ് ശിക്ഷാ കാലാവധി തീരുന്നതിന് 103 ദിവസം മുന്‍പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്

പുതിയ വിവാദങ്ങള്‍

പുതിയ വിവാദങ്ങള്‍

സഞ്ജയ് ദത്തിന്റെ ജയില്‍ മോചനം പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്ന് ഏറെക്കുറേ ഉറപ്പായി

ദൃശ്യങ്ങള്‍

ജയില്‍ മോചിതനായ സഞ്ജയ് ദത്തിന്റെ ദൃശ്യങ്ങള്‍

English summary
Sanjay Dutt Walks Out Of Pune's Yerwada Jail With A Salute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X