സഞ്ജയ് ദത്ത് എന്ന ഫ്രീലാന്‍സ് ജയില്‍പ്പുള്ളി
പുനെ: ഇന്ത്യയിലെ ആദ്യത്തെ ഫ്രീലാന്‍സ് ജയില്പ്പുള്ളിയാണോ ബോളിവുഡ് താരം സഞ്ജയ് ദത്ത്? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇങ്ങനെയാരെങ്കിലും സംശയം ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല. വെറും മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ദത്ത് പരോളിലിറങ്ങുന്നത്. എ ഡി ജി പി മീരാന്‍ ബോര്വാങ്കറാണ് ദത്ത് പരോളിലിറങ്ങിയ വിവരം സ്ഥിരീകരിച്ചത്.
ഭാര്യ മാന്യതയ്്ക്ക് സുഖമില്ല എന്ന കാരണത്തില്‍ ഒരു മാസമാണ് ദത്തിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ദത്തിന് അനുവദിച്ച പരോള്‍ 14 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രണ്ടാഴ്ച കൂടി നീട്ടി നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളും ഭാര്യയുടെ അസുഖവും പറഞ്ഞാണ് ദത്തിന്റെ ജാമ്യാപേക്ഷകള്‍. താരരാജാവിന്റെ അപേക്ഷകളാകട്ടെ നിരാകരിക്കപ്പെടാറുമില്ല.

1993 ല്‍ നടന്ന ബോംബെ സീരിയല്‍ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ചതിന്റെ പേരിലാണ് സഞ്ജയ് ദത്ത് ശിക്ഷ അനുഭവിക്കുന്നത്. ഏറെക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി ആറുവര്‍ഷത്തെ ജയില്‍ ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചിരുന്നു. വിചാരണക്കാലയളവില്‍ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ മൂന്നരവര്ഷത്തോളമേ ദത്തിന് ശിക്ഷ ബാക്കിയുള്ളൂ.
ബോളിവുഡ് താരമായ സഞ്ജയ് ദത്തിന് അടിക്കടി പരോള്‍ അനുവദിക്കുന്നത് വിവാദമായിരുന്നു. മറ്റ് തടവുകാര്‍ക്കില്ലാത്ത സൗകര്യങ്ങള്‍ ദത്തിന് ജയിലില്‍ നല്‍കുന്നതിനെതിരെ ബി ജെ പി പരസ്യമായി രംഗത്തെത്തിയിരുന്നു. പോലീസുകാര്‍ ദത്തിനോട് വിധേയത്വത്തോടെ പെരുമാറുന്നു എന്നും ജയിലില്‍ മദ്യവും ബിയറും എത്തിച്ചുകൊടുക്കുന്നു എന്നും മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിനോദ് താവ്ദെ ആരോപിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications