Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസം കൂടി നീട്ടി

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ പരോള്‍ നീട്ടി. ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് സഞ്ജയ് ദത്ത് നല്‍കി അപേക്ഷ പരിഗണിച്ചാണ് ഇത്. 14 ദിവസത്തേക്കാണ് ദത്തിന്റെ പരോള്‍ യെര്‍വാഡ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ നീട്ടിയത്.

14 ദിവസത്തെ പരോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ഈ മാസം ഒന്നിനാണ് യെര്‍വാഡ ജയില്‍ വിട്ടത്. പരോള്‍ തിങ്കളാഴ്ച അവസാനിരിക്കെയാണ് താരം വീണ്ടും സമയം അനുവദിക്കണമെന്ന അപേക്ഷയുമായി ജയില്‍ അധികൃതരെ സമീപിച്ചത്.

sunjay dutt

ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ചികിത്സ വേണമെന്ന് കാണിച്ചാണ് 53 കാരനായ സഞ്ജയ് ദത്ത് പരോളിന് അപേക്ഷ നല്‍കിയത്. ഇപ്പോള്‍ ഇതേ കാരണം തന്നെയാണ് പരോള്‍ നീട്ടിക്കിട്ടാനുള്ള അപേക്ഷയിലും പറഞ്ഞിരിക്കുന്നത്.

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ബോളിവുഡിന്റെ മുന്നാഭായിക്ക് മുന്നില്‍ ജയില്‍കവാടം തുറന്നത്. ആയുധം കൈവശം വെച്ച കേസില്‍ ദത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ ടാഡ കോടതി വിധി ശരിവെച്ച സുപ്രീം കോടതി അഞ്ചുവര്‍ഷത്തെ തടവാണ് താരത്തിന് വിധിച്ചത്.

വിചാരണക്കാലയളവില്‍ സഞ്ജയ് ദത്ത് പലപ്പോഴായി ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇത് കുറച്ച് മൂന്നരക്കൊല്ലം മാത്രം താരം ജയിലില്‍ കിടന്നാല്‍ മതി. നേരത്തെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു സഞ്ജയ് ദത്ത് കഴിഞ്ഞിരുന്നത്. സുരക്ഷാപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+