ജയിലിലെ നല്ലപെരുമാറ്റം, നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനാകും
മുംബൈ: നീണ്ടകാലത്തെ ശിക്ഷ കഴിഞ്ഞ് പ്രശസ്ത നടന്‍ സഞ്ജയ് ദത്ത് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നു. ഫെബ്രവരി 27ന് സഞ്ജയ് ദത്ത് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് താരത്തിന് ശിക്ഷാ ഇളവ് നല്‍കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരാണ് ശിക്ഷാ ഇളവ് നല്‍കിയത്.
ഒക്ടോബറിലാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാ കാലാവധി തീരുന്നത്. എന്നാല്‍, ശിക്ഷാ ഇളവ് പരിഗണിച്ച് ഫെബ്രവരി തന്നെ സഞ്ജയ് ദത്ത് ജയില്‍ മോചിതനാകും. 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്നും നിയമവിരുദ്ധമായി തോക്കുകള്‍ വാങ്ങി കൈവശം വെച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.

1993ല്‍ നടന്ന സംഭവത്തില്‍ പല കോടതികളിലായി നടന്ന വിചാരണയ്‌ക്കൊടുവില്‍ സുപ്രീംകോടതി വിധിക്കുശേഷം 2013 മാര്‍ച്ച് 16നാണ് ദത്ത് വീണ്ടും ജയിലില്‍ അടയ്ക്കപ്പെടുന്നത്. തന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് തോക്ക് കൈവശം വച്ചതെന്ന് സഞ്ജയ് അന്നു വാദിച്ചിരുന്നു.
ശിക്ഷാ കാലാവധി ബാക്കിയിരിക്കെയാണ് സഞ്ജയ് ദത്ത് മോചിതനാകുന്നത്. ശിക്ഷാ കാലയളവിനിടെ സഞ്ജയ് ദത്തിന് പലതവണകളായി പരോള്‍ ലഭിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. സഞ്ജയ് ദത്ത് പുറത്തിറങ്ങുന്നതോടെ ആശ്വാസമാകുന്ന ബോളിവുഡ് ലോകത്തിനാണ്. സഞ്ജയ് ദത്തിന്റെ അഭാവത്തില്‍ മുടങ്ങിപ്പോയ പല സിനിമകളും പൂര്‍ത്തിയാക്കാനുണ്ട്.












Click it and Unblock the Notifications