കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് സഞ്ജയ് ദത്ത്, മഹാരാഷ്ട്ര മന്ത്രിയെ തള്ളി സൂപ്പര്‍ താരം!

Google Oneindia Malayalam News

മുംബൈ: രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെന്ന വാദത്തെ തള്ളി സൂപ്പര്‍ താരം സഞ്ജയ് ദത്ത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. പക്ഷേ മഹാരാഷ്ട്ര മന്ത്രി മഹാദേവ് ജാന്‍കര്‍ തന്റെ സുഹൃത്താണ്. എനിക്ക് സഹോദര തുല്യനാണ്. അദ്ദേഹത്തിന് ഭാവിയില്‍ എല്ലാ വിധ നേട്ടങ്ങളും ഉണ്ടാവട്ടെയെന്നും ദത്ത് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല.

1

രാഷ്ട്രീയ സമാജ് പക്ഷ് നേതാവായ മഹാദേവ് ജാന്‍കറാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തിലിറങ്ങുന്നെന്ന് പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയില്‍ സെപ്റ്റംബര്‍ 25ന് ദത്ത് ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആര്‍എസ്പി മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. അടുത്തിടെ ഇവര്‍ എന്‍ഡിഎയുടെ ഭാഗമായത്. നേരത്തെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

സിനിമാ മേഖലയെ തന്റെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് നീക്കമെന്ന് ജാന്‍കര്‍ പറഞ്ഞിരുന്നു. ഇടയ സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിത്. അതേസമയം സഞ്ജയ് ദത്ത് തന്റെ പാര്‍ട്ടിയില്‍ ചേരുന്നത് സിനിമാക്കാരെ പാര്‍ട്ടി വളര്‍ത്തുന്നതിനായി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണെന്ന് ജാന്‍കര്‍ പറഞ്ഞു. നേരത്തെ ജാന്‍കറിനെ സഹോദരനാണെന്ന് അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

ജാന്‍കര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവാണ്. ദത്തുമായുള്ള ബന്ധം അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. നേരത്തെ ജാന്‍കര്‍ ശരത് പവാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2014 ആര്‍എസ്പി ബിജെപിക്ക് മുന്നില്‍ കൂടുതല്‍ സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം ദത്ത് 2009ല്‍ ലഖ്‌നൗവില്‍ നിന്ന് എസ്പി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ കോടതി തയ്യാറാവാതിരുന്നതോടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും പിന്നീട് പാര്‍ട്ടി വിടുകയുമായിരുന്നു ദത്ത്.

'മുതല്‍വന്‍' സ്റ്റൈല്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്.... ബിജെപിയെ വീഴ്ത്താന്‍ ദക്ഷിണേന്ത്യന്‍ മോഡല്‍!'മുതല്‍വന്‍' സ്റ്റൈല്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്.... ബിജെപിയെ വീഴ്ത്താന്‍ ദക്ഷിണേന്ത്യന്‍ മോഡല്‍!

English summary
sanjay dutt says will no joining any political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X