ഭാര്യയും കുടുംബവുമായി ആഗ്രയിലേക്ക് സ്കൂട്ടര്‍ യാത്ര നടത്തി ബോളിവുഡ് സൂപ്പര്‍താരം
ആഗ്ര: കഠിനമായ ജീവിത സാഹചര്യത്തിലൂടെ കടന്നു പോയ ബോളിവുഡ് നടന് സഞ്ജയ്ദത്ത് ആളാകെ മാറിക്കഴിഞ്ഞു. സിനിമയിലെ തിരക്കിനിടയില്‍ അല്പസമയം മാത്രം കുടുംബത്തിനൊപ്പം കഴിയുന്ന പഴയ സഞ്ജയ്ദത്ത് അല്ല അല്ല ഇപ്പോള്‍. കൂടുതല്‍ സമയവും കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് നടന്.
പുതിയ സിനിമയായ ഭൂമിയിലൂടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യയ്ക്കൊപ്പം നടന് ആഗ്രയിലേക്ക് സ്കൂട്ടര്‍ യാത്ര നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഭാര്യ മാന്യത, കുട്ടികളായ ഷരാന്, ഇഖ്റ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. സ്കൂട്ടറിലുള്ള യാത്ര മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ഭാര്യ പറയുന്നു.

സ്കൂട്ടറില്‍ കുടുംബവുമൊത്തുള്ള യാത്ര മറ്റൊന്നിനും പകരമാകില്ല. ആഗ്രയുടെ സൗന്ദര്യം മുഴുവന്‍ കാഴ്ചയിലുണ്ടായിരുന്നു. മനോഹരമായ ജീവിതം. ദൈവത്തിന് നന്ദി. മാന്യത ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളടക്കം കുറിച്ചിട്ടു. ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിന്റെ രീതിയിലായിരുന്നു ദത്തിന്റെയും കുടുംബത്തിന്റെയും വസ്ത്രധാരണം.
അനധികൃതമായി തോക്ക് കൈവശംവെച്ച കേസില്‍ യര്‍വാദ ജയിയില്‍ ആയിരുന്ന സഞ്ജയ് ദത്തിന്റെ മടങ്ങിവരവ് ഭൂമി എന്ന ചിത്രത്തിലൂടെയാണ്. ആഗ്രയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍വെച്ചാണ് സിനിമയുടെ ഷൂട്ടിങ്. മാര്‍ച്ചില്‍ ചിത്രം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഒമൗഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷണ് കുമാറും സന്ദീപ് സിങ്ങും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications