കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഒരുപിടി താരങ്ങള്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റിലും ബിജെപിക്കൊപ്പം നിന്നും താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു. ഓന്നോ രണ്ടോ പേര്‍ക്ക് പരാജയം രുചിക്കേണ്ടി വന്നെങ്കിലും സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വന്‍ വിജയം തന്നെ നേടി. ഏറ്റവും ഒടുവിലായി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത് ബോളിവുഡിലെ മിന്നും താരം സഞ്ജയ് ദത്താണ്.

പാലായില്‍ നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കുംപാലായില്‍ നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കും

ഇത് താരത്തിന്‍റെ ആദ്യ പരീക്ഷണമല്ല പക്ഷേ. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സമാജ്വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.അതേസമയം കാര്യമായി ശോഭിക്കാന്‍ സാധിച്ചില്ല.എന്നാല്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിക്കൊപ്പമാണ് ഇക്കുറി.

 രാഷ്ട്രീയത്തില്‍ സജീവമാകും

രാഷ്ട്രീയത്തില്‍ സജീവമാകും

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാജ് വാദി പാര്‍ട്ടിയിലായിരുന്നു സഞ്ജയ് ദത്ത് അംഗത്വം എടുത്തത്. ഉത്തര്‍പ്രദേശില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. ഇതോടെ രാഷ്ട്രീയം വിട്ട സഞ്ജയ് പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി.ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തള്ളി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

 ബിജെപിയുടെ സഖ്യകക്ഷിക്കൊപ്പം

ബിജെപിയുടെ സഖ്യകക്ഷിക്കൊപ്പം

എന്നാല്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയാണ് താരം. ഇത്തവണ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് എന്ന പാര്‍ട്ടിയിലാണ് ചേരുക. ആര്‍എസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജനകര്‍ ആണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 2014 മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി.

 മത്സരിച്ചേക്കും

മത്സരിച്ചേക്കും

മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനകര്‍ പറഞ്ഞു. സഞ്ജയ് ദത്തിനേയും മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം.

 പ്രതീക്ഷയോടെ എന്‍ഡിഎ

പ്രതീക്ഷയോടെ എന്‍ഡിഎ

അതേസമയം ശക്തമായ കോണ്‍ഗ്രസ് പാരമ്പര്യമുള്ള സഞ്ജയ് ദത്തിന്‍റെ വരവ് മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. സഞ്ജയ് ദത്തിന്ഡറെ പിതാവ് സുനില്‍ ദത്ത് യുപിഎ സര്‍ക്കാരില്‍ യുവജന ക്ഷേമ-കായിക വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹം മുംബൈ വെസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഞ്ജയ് ദത്തിന്‍റെ സഹോദരി പ്രിയ ദത്ത് മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു.

തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തിരഞ്ഞെടുപ്പ് ചൂടിലേക്ക്

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ഒക്ടോബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 288 സീറ്റില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി കോണ്‍ഗ്രസ് എന്‍സിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ചകര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ച

English summary
Sanjay Dutt to join active politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X