സഞ്ജയ് ദത്തിനായി 'പികെ'യുടെ പ്രത്യേക പ്രദര്‍ശനം
മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനുവേണ്ടി പികെ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായി പതിനാലുദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയ സഞ്ജയ് ദത്തിനുവേണ്ടി സാന്താക്രൂസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം ദത്തിനൊപ്പം പികെ കാണാന്‍ തീയേറ്ററിലെത്തും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ചിത്രത്തില്‍ സഞ്ജയ് ദത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ റീലിസിനു മുന്‍പ് ജയിലില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിപാടിയിട്ടിരുന്നതെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത സിനിമ ഇതിനകം തന്നെ 100 കോടി രൂപ കലക്ഷന്‍ നേടിക്കഴിഞ്ഞു.

സിനിമയിലെ ഒരു ദൃശ്യ പോലും താരം ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. പികെയിലേത് ആമിര്‍ഖാന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. ത്രി ഇഡിയറ്റിനുശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത പികെ തന്റെ മുന്‍ ചിത്രത്തേക്കാള്‍ കലക്ഷന്‍ നേടിയേക്കുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.
1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് ജയിലില്‍ കഴിയുന്നത്. 5 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച താരം കഴിഞ്ഞ 2013 മാര്‍ച്ച്മാസം മുതല്‍ യര്‍വാദ ജയിലിലെ തടവുപുള്ളിയാണ്. നേരത്തെ വിചാരണ കാലയളവില്‍ ജയിലില്‍ കഴിഞ്ഞതിനാല്‍ ശേഷിച്ച കാലയളവ് മാത്രമേ സഞ്ജയ് ദത്ത് ജയിലില്‍ കഴിയേണ്ടതുള്ളൂ. ദത്ത് ജയിലിലായതിനെ തുടര്‍ന്ന് 500 കോടിയോളം രൂപയുടെ നഷ്ടം ബോളിവുഡിനുണ്ടായതായാണ് കണക്ക്.












Click it and Unblock the Notifications